നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം

തൃശ്ശിലേരി: തൃശ്ശിലേരി മുത്തുമാരിയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം. കൊടുംതറയില്‍ ചാക്കോ എന്നയാളുടെ ഓട്ടോറിക്ഷയാണ് കാട്ടാന ആക്രമിച്ച് കേടുവരുത്തിയത്. വള്ളിയൂര്‍ക്കാവ് ഓട്ടം കഴിഞ്ഞ് എത്തിയ ശേഷം ഇന്ന് വെളുപ്പിന് മൂന്ന് മണിക്ക് വഴിയരികില്‍ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് ആന ആക്രമിച്ച് റോഡരികിലേക്ക് തള്ളിയിട്ടത്. രാവിലെയാണ് കേടുപാടുകളോടെ മരത്തില്‍ തട്ടി നില്ക്കുന്ന രീതിയില്‍ ഓട്ടോ കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ ഉള്‍പ്പെടെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം ഇടയ്ക്കിടയ്ക്ക് ഉണ്ടാവുന്നതായി നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്തെത്തിയ വനപാലകര്‍ ഓട്ടോയ്ക്കുണ്ടായ നാശനഷ്ടം വിലയിരുത്തി. നടപടിക്രമങ്ങള്‍ പാലിച്ച് അര്‍ഹമായ നഷ്ട പരിഹാര തുക നല്‍കുമെന്ന് വനപാലകര്‍ അറിയിച്ചതായി വാഹന ഉടമ പറഞ്ഞു.


കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍