ജോലിക്കിടെ ഓഡിറ്റോറിയത്തിന്റെ ചവിട്ടുപടിയില്‍ നിന്നും വീണ് യുവാവ് മരിച്ചു

മാനന്തവാടി: ഓഡിറ്റോറിയത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നും ചവിട്ടുപടിയിലൂടെ സൗണ്ട് ബോക്സ് ഇറക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. മാനന്തവാടിയിലെ എഎസ്എം ലൈറ്റ് & സൗണ്ട്സ് ഉടമ ചോയ്മൂല എടത്തോള ഷമാസ് (37) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെ അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിലായിരുന്നു അപകടം. വലിയ സൗണ്ട് ബോക്സ് ചുമന്ന് പടികള്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വീഴുകയായിരുന്നൂവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഉടന്‍ തന്നെ വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഷമാസ് മരിക്കുകയായിരുന്നു. പിതാവ്: പരേതനായ എ.എസ്.എം സലിം. മാതാവ്: നബീസ. ഭാര്യ: ഷബ്ന, മക്കള്‍: ഷാദിയ ഫര്‍വീണ്‍, ഷാഹിദ് ഷാ.