സോഷ്യലിസ്റ്റ് പുനരേകീകരണം അനിവാര്യമെന്ന് ജുനൈദ് കൈപ്പാണി

ന്യൂഡല്‍ഹി: രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും ധാര്‍മികവുമായ വിവിധ കൈവഴികളിലൂടെ മുന്നേറുന്ന ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഒരുമിക്കണമെന്ന് ജനതാദള്‍ എസ് ദേശീയ ജനറല്‍ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു.
വിവിധ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുമായി ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതയ്ക്ക് മുറിവേല്‍ക്കുന്ന രീതിയില്‍ വര്‍ഗ്ഗീയ-വംശീയ ഭിന്നതകള്‍ റിപ്പബ്ലിക്കിനുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ഘട്ടമാണിന്ന്.
ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാനും ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കാനും ഓരോ സോഷ്യലിസ്റ്റ്കാരനും പ്രതിജ്ഞാബദ്ധരാണ്. ആ ഒരു ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ പുനര്‍ ഏകീകൃത സാധ്യതകള്‍ക്ക് ശ്രമിക്കണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍