ബൈക്ക് ഓട്ടോയിലിടിച്ച് നിയന്ത്രണംവിട്ട് ലോറിക്കടിയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

വരടിമൂല മുദ്രമൂല പരേതനായ ചന്ദ്രന്‍- രാധ ദമ്പതികളുടെ മകന്‍ സതീഷ് കുമാര്‍ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെ മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ മില്‍മ ചില്ലിംഗ് പ്ലാന്റിന് സമീപമായിരുന്നു അപകടം. സതീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഓട്ടോറിക്ഷയില്‍ തട്ടിയതിനുശേഷം നിയന്ത്രണംവിട്ട് എതിരെ വരികയായിരുന്ന ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ ചക്രത്തിനടയില്‍പ്പെട്ട സതീഷ് തല്‍ക്ഷണം മരിക്കുകയായിരുന്നു. കല്‍പ്പറ്റ ഐടിഐ വിദ്യാര്‍ത്ഥിയായ സതീഷ് വയറിംഗ് ജോലിക്കാരനാണ്. സന്ദീപ്, സന്ധ്യ എന്നിവര്‍ സഹോദരങ്ങളാണ്. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ പരിശോധനക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍