കൈകൂപ്പി, നന്ദി പറഞ്ഞ് പ്രിയങ്ക; ഹൃദയത്തില്‍ സ്വീകരിച്ച് മാനന്തവാടി; ആദ്യത്തെ ഉദ്യമം മലയാളം പഠിക്കുകയെന്നത്: പ്രിയങ്ക ഗാന്ധി
![കൈകൂപ്പി, നന്ദി പറഞ്ഞ് പ്രിയങ്ക; ഹൃദയത്തില്‍ സ്വീകരിച്ച് മാനന്തവാടി; ആദ്യത്തെ ഉദ്യമം മലയാളം പഠിക്കുകയെന്നത്: പ്രിയങ്ക ഗാന്ധി](http://opennewser.com/uploads/news/KAYAKAOOAPAIAPRAIAYANAKKA.jpg)
മാനന്തവാടി: ചരിത്രവിജയം നല്‍കിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ ഹൃദയത്തില്‍ സ്വീകരിച്ച് മാനന്തവാടി. കന്നിയങ്കത്തില്‍ തന്നെ ഉജ്വല വിജയം നല്‍കിയ വോട്ടര്‍മാരോട് കൈകൂപ്പി നന്ദി പറഞ്ഞ പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍ മാനന്തവാടിയില്‍ ഒഴുകിയെത്തിയ ആയിരങ്ങള്‍ നെഞ്ചിലേറ്റി. വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ജനപ്രതിനിധിയായി തെരഞ്ഞെടുത്തതിനും നന്ദി പറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധി പ്രസംഗം ആരംഭിച്ചത്. തെരഞ്ഞെടുപ്പിന് വേണ്ടി കഠിനപ്രയത്‌നം ചെയ്ത യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് നന്ദി. നിങ്ങളുടെ കഠിനാധ്വാനം ഇല്ലായിരുന്നുവെങ്കില്‍ ഇത്രയും വലിയ ഭൂരിപക്ഷം സാധ്യമല്ലായിരുന്നു. തന്റെ ആദ്യ ഉദ്യമം മലയാളം പഠിക്കുക എന്നാണ്. വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടുക, അവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നത് തന്റെ ഉത്തരവാദിത്വമാണ്. നിങ്ങളുടെ സ്‌നേഹത്തെ പൂര്‍ണ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ആദിവാസി സഹോദരങ്ങള്‍ നേരിടുന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. വിളകള്‍ക്ക് കൃത്യമായ വില ലഭിക്കാത്തത്, മനുഷ്യ-വന്യജീവി സംഘര്‍ഷം എന്നിവ കാരണം കര്‍ഷകര്‍ കഷ്ടപ്പെടുന്നു. വയനാട്ടില്‍ ദുരന്തമുണ്ടായത് ഒരു ചെറിയ പ്രദേശത്ത് മാത്രമാണെന്ന് ലോകത്തോട് പറയണം. ഇവിടെ സുരക്ഷിതമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തണം. വയനാട് മെഡിക്കല്‍ കോളജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണം. വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്തിയാല്‍ ഒരുപാട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ കഴിയും. രാഷ്ട്രീയ ജീവിതത്തില്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട്ടിലേത്. തെരഞ്ഞെടുപ്പ് സമയത്ത് വയനാട് ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട ഒരു കുട്ടിയെ പരിചയപ്പെട്ടു. മറ്റുള്ളവരെ സഹായിക്കുകയാണ് ഹോബിയെന്ന് അവനെന്നോട് പറഞ്ഞു. വയനാടിനെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുകയെന്നത് ഏറ്റവും വലിയ ആദരവും ഭാഗ്യവുമാണെന്ന് അവന്റെ ഉത്തരം കേട്ടപ്പോള്‍ മനസിലായി. വയനാട്ടിലെ ജനങ്ങള്‍ പുലര്‍ത്തുന്ന സ്‌നേഹം സവിശേഷമാണ്. രാജ്യത്തിന്റെ ആത്മാവിനും ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കാനും ഓരോ പൗരനും മെച്ചപ്പെട്ട ഭാവി ഉണ്ടാകാനുള്ള അവകാശത്തിനും വേണ്ടിയാണ് നമ്മള്‍ പോരാടിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ വിഭവങ്ങള്‍ നീതിപൂര്‍വമായ രീതിയില്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിന് വേണ്ടിയുള്ള, രാജ്യം പടുത്തുയര്‍ത്തപ്പെട്ട സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് നമ്മുടെ പോരാട്ടമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
![advt_31.jpg](http://opennewser.com//uploads/advt/SAPACVACENT3.jpg)
![SAPACVACENT4.jpg](http://opennewser.com//uploads/advt/SAPACVACENT4.jpg)
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍