തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട; ആറ് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍

തൃശ്ശൂര്‍ ചെന്താപ്പിന്നി അന്നിക്കല്‍ വീട്ടില്‍ സനു വില്‍സന്‍ (27) ആണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കല്ലട ബസ്സില്‍ പുലര്‍ച്ചെ മൂന്നേകാലിന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഉണക്കിയെടുത്ത കഞ്ചാവ് കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. തൃശൂര്‍ ആസ്ഥാനമായി കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പ്രതിയെന്ന് സംശയിക്കുന്നതായി എക്‌സൈസ് അധികൃതര്‍ വെളിപ്പെടുത്തി. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി അനില്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി കൃഷ്ണന്‍കുട്ടി , ടി ജി പ്രിന്‍സ്, സന്തോഷ് കൊമ്പ്രാന്‍ കണ്ടി, അര്‍ജുന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍