റാഫി മാനന്തവാടിയെ ഒ.ഐ.സി.സി മദീന കമ്മിറ്റി ആദരിച്ചു

മദീന: സമൂഹ മാധ്യമങ്ങളിലെ മികച്ച സേവനത്തിന്റ് റാഫി മാനന്തവാടിയെ ഒ.ഐ.സി.സി മദീന കമ്മിറ്റി ആദരിച്ചു. ചടങ്ങ് ഒ.ഐ.സി.സി ജിദ്ദ റീജനല്‍ സെക്രട്ടറി ബഷിര്‍ പുല്‍പ്പള്ളി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി മദീന കമ്മിറ്റി വൈസ് പ്രസിഡന്റ് മുനീര്‍ പടിക്കല്‍ അധ്യക്ഷത വഹിച്ചു. ഡോ. ഫാറൂഖ് (അല്‍ അബീര്‍ മെഡിക്ക ല്‍ സെന്റര്‍), റാഫി മാനന്തവാടിക്കുള്ള ഉപഹാരം കൈമാറി. ബഷീര്‍ തൃത്താല, മുഹമ്മദലി മാസ്റ്റര്‍, ആദില്‍ ചടയമംഗലം, അബ്ദുല്‍ ഗഫൂര്‍, നൗഷാദ് കണിയാപുരം, നാസര്‍ വയനാട്, റഫീഖ് കടക്കല്‍, ജാഫര്‍ കാവോടന്‍, ഫിറോസ് ബാബു, അന്‍വര്‍ പാലക്കാട്, അന്‍സാര്‍ പാലക്കാട്, സജീര്‍ കൊല്ലം, അനസ് ആലപ്പുഴ എന്നിവര്‍ സംബന്ധിച്ചു. കെ.എം.സി.സി പാലക്കാട് ജില്ല പ്രസിഡന്റ് ബഷീര്‍ തൃത്താലയും, സെക്രട്ടറി മുഹമ്മദലി മാഷും റാഫി മാനന്തവാടിക്ക് സമ്മാനം നല്‍കി. ജനറല്‍ സെക്രട്ടറി നജീബ് പത്തനംതിട്ട സ്വാഗത വും ട്രഷറര്‍ ഫൈസല്‍ അഞ്ചല്‍ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
rc908n