ബത്തേരി ഉപജില്ല സ്‌കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു

ബത്തേരി: നവംബര്‍ 6,7,8 തീയതികളില്‍ അമ്പലവയല്‍ വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന സുല്‍ത്താന്‍ ബത്തേരി ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ എ.ഈ.ഒ ബി.ജെ ഷിജിത പ്രകാശനം ചെയ്തു പ്രിന്‍സിപ്പാള്‍ പി.ജി സുഷമ, പിടിഎ പ്രസിഡണ്ട് ഇ.കെ ജോണി, പ്രധാന അധ്യാപിക സലീന ടീച്ചര്‍, വിഎച്ച്‌സി പ്രിന്‍സിപാള്‍ സി.വി നാസര്‍, മീഡിയ&പബ്ലിസിറ്റി കണ്‍വീനര്‍ മധു മാസ്റ്റര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചീരാല്‍ ഗവ:മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് കൃഷ്ണന്‍ കുമ്പളേരിയാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍