OPEN NEWSER

Wednesday 31. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; വയനാട് മണ്ഡലത്തില്‍ 16 സ്ഥാനാര്‍ഥികള്‍; സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു

  • Kalpetta
30 Oct 2024

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവാസന ദിവസവും പിന്നിട്ടതോടെ മത്സരാര്‍ത്ഥികളുടെ ചിത്രം  തെളിഞ്ഞു. ആരും പത്രിക പിന്‍വലിച്ചില്ല.  ഇതോടെ 16 സ്ഥാനാര്‍ഥികളാണ് വയനാട് ലോക്സഭാ മണ്ഡലത്തില്‍  മത്സരരംഗത്തുള്ളത്. ഇവര്‍ക്ക് ചിഹ്നവും അനുവദിച്ചു. സ്ഥാനാര്‍ഥികളുടെ പേര്, പാര്‍ട്ടി, ചിഹ്നം എന്നിവ യഥാക്രമം.നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാര്‍ട്ടി,  താമര), പ്രിയങ്ക ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കൈ), സത്യന്‍ മൊകേരി (കമ്മ്യൂണിസ്റ്റ്  പാര്‍ട്ടി ഓഫ് ഇന്ത്യ, ധാന്യക്കതിരും അരിവാളും ), ഗോപാല്‍ സ്വരൂപ് ഗാന്ധി (കിസാന്‍ മജ്ദൂര്‍ ബറോജ്ഗര്‍ സംഘ് പാര്‍ട്ടി, കരിമ്പ് കര്‍ഷകന്‍ ), ജയേന്ദ്ര കെ. റാത്തോഡ്(റൈറ്റ് ടു റീകാള്‍ പാര്‍ട്ടി, പ്രഷര്‍കുക്കര്‍ ), ഷെയ്ക്ക് ജലീല്‍ (നവരംഗ് കോണ്‍ഗ്രസ് പാര്‍ട്ടി, ഗ്ലാസ് ടംബ്ലര്‍ ), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജതിയ ജനസേവ പാര്‍ട്ടി, ഹെല്‍മെറ്റ് ), എ.സീത (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി, ഡയമണ്ട് ), അജിത്ത് കുമാര്‍. സി (സ്വതന്ത്രന്‍, ട്രക്ക്) , ഇസ്മയില്‍ സബിഉള്ള (സ്വതന്ത്രന്‍, ഏഴ് കിരണങ്ങളോട് കൂടിയ പേനയുടെ നിബ്ബ് ), എ.നൂര്‍മുഹമ്മദ് (സ്വതന്ത്രന്‍, ഗ്യാസ് സിലിണ്ടര്‍) , ഡോ കെ പത്മരാജന്‍ (സ്വതന്ത്രന്‍, ടയറുകള്‍ )  , ആര്‍. രാജന്‍ (സ്വതന്ത്രന്‍, ഡിഷ് ആന്റിന), രുഗ്മിണി (സ്വതന്ത്ര, കമ്പ്യൂട്ടര്‍), സന്തോഷ് പുളിക്കല്‍ (സ്വതന്ത്രന്‍, ഓട്ടോറിക്ഷ )  , സോനുസിംഗ് യാദവ് (സ്വതന്ത്രന്‍, എയര്‍ കണ്ടീഷണര്‍)വരണാധികാരിയും ജില്ലാ കളക്ടറുമായ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തിലാണ് ചിഹ്നം അനുവദിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായത്.


advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇസ്രയേലില്‍ വെച്ച് മരണപ്പെട്ട ജിനീഷിന്റെ ഭാര്യ രേഷ്മയും മരണപ്പെട്ടു
  • ഇന്നുരാത്രി 12 വരെ ബാറില്‍ മദ്യം
  • പുതുവത്സരാഘോഷം; താമരശ്ശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം
  • വയനാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവ് പി.സി മോഹനന്‍ മാസ്റ്റര്‍ നിര്യാതനായി.
  • വയനാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവ് പി.സി മോഹനന്‍ മാസ്റ്റര്‍ നിര്യാതനായി.
  • പുതുവര്‍ഷത്തെ കരുതലോടെ വരവേല്‍ക്കാം; സജ്ജമായി വയനാട് ജില്ലാ പോലീസ്
  • വീട്ടില്‍ കയറി മോഷണം; സ്ഥിരം മോഷ്ടാവ് പിടിയില്‍; പിടിയിലായത് ഇരുപതോളം കേസുകളിലെ പ്രതി
  • ലീഗല്‍ മെട്രോളജി ജില്ലാ ഓഫീസ് ഉദ്ഘാടനം ജനുവരി 9ന്
  • പോസ്റ്റ് ഗ്രാജുവേറ്റ് (എം.ഡി)പീഡിയാട്രിക്‌സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ഡോ.മഞ്ജുഷ എസ്.ആര്‍
  • വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ രാപകല്‍ സമരം ഇന്ന്തുടങ്ങും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show