അറുപത് അടിയോളം ഉയരത്തില്‍ പനയുടെ മുകളില്‍ കുടുങ്ങി; പന്ത്രണ്ട്കാരന് രക്ഷകരായി അഗ്‌നി രക്ഷാ സേനാംഗങ്ങള്‍
കൊമ്മയാട്: അറുപത് അടിയോളം ഉയരത്തില്‍ പനയുടെ മുകളില്‍ കയറി കുടുങ്ങിയ പന്ത്രണ്ട്കാരനെ അഗ്‌നിശമന സേന സുരക്ഷിതമായി താഴെയിറക്കി.കൊമ്മയാട് വേലൂക്കര ഉന്നതിയിലെ ബിന്ദുവിന്റെ മകന്‍ വിവേകിനെയാണ് അഗ്‌നിശമന രക്ഷപ്പെടുത്തിയത്. വൈകുന്നേരം മുതല്‍ കാണാതായ കുട്ടിയെ അര്‍ധരാത്രിയോടെയാണ് പനയുടെ മുകളില്‍ കണ്ടത്. സമീപത്തുള വലിയ മരത്തിലുടെ കയറിയ ശേഷം പനയിലേക്ക് കയറുകയാണ് ചെയ്തത്. നാട്ടുകാര്‍ വിവരമറിയച്ചതനുസരിച്ച് സംഭവ സ്ഥലത്ത് എത്തിയ മാനന്തവാടി അഗ്‌നിശമന സേന ലാഡര്‍, റോപ്പ് എന്നിവ ഉപയോഗിച്ച് സേനാംഗങ്ങളായ സെബാസ്റ്റ്യന്‍ ജോസഫ്, വിനു.കെ.എം എന്നിവര്‍ പനയുടെ മുകളില്‍ കയറി കുട്ടിയെ റോപ്പില്‍ കെട്ടി സുരക്ഷിതമായി താഴെ ഇറക്കി. അസി. സ്റ്റേഷന്‍ ഓഫിസര്‍ സെബാസ്റ്റ്യന്‍ ജോസഫ്, ഫയര്‍ അന്റ് റെസ്‌ക്യു ഓഫിസര്‍മാരായ എം.പി. രമേശ്, പി കെ രാജേഷ്, കെ.എം.വിനു, വി ഡി അമ്യതേശ്,ആദര്‍ശ് ജോസഫ്, ജോതിസണ്‍. ജെ, ഹോംഗാര്‍ഡ് മാരായ വി ജി രൂപേഷ്,ഷൈജറ്റ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍