എന്‍.ഡി.എ യെ പിന്തുണച്ചാല്‍ വയനാടിനെ കാത്തിരിക്കുന്നത് വികസന വിപ്ലവം: നവ്യ ഹരിദാസ്

കല്‍പ്പറ്റ: വയനാട്ടിലെ ജനങ്ങള്‍ എന്‍.ഡി.എയെ പിന്തുണയ്ക്കുകയും, സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്താല്‍ വയനാടിനെ കാത്തിരിക്കുന്നത് വികസന വിപ്ലവമാണെന്ന് എന്‍.ഡി.എ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാര്‍ഥി നവ്യ ഹരിദാസ്. നിലമ്പൂര്‍ മണ്ഡലത്തിലെ ഗ്രാമ പ്രദേശങ്ങളില്‍ പര്യടനം നടത്തി സംസാരിക്കുകയായിരുന്നു സ്ഥാനാര്‍ത്ഥി. വയനാട് ലോകസഭാ മണ്ഡലത്തിന്റെ പല പ്രദേശങ്ങളും ഇന്നും അവികസിതമായി തുടരുകയാണെന്നും, ഇതിനുത്തരവാദികള്‍ കാലാ കാലങ്ങളായി ഇവിടെ നിന്നും ജയിച്ചു പോയ ജനപ്രതിനിധികളാണെന്നും, നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടി. വയനാടിന്റെ വികസനത്തിന് ഏക പരിഹാരം നരേന്ദ്രമോദി സര്‍ക്കാരിനെ ശക്തിപ്പെടുത്തി വയനാട്ടില്‍ നിന്നും എന്‍ഡിഎ പ്രതിനിധിയെ തെരഞ്ഞെടുക്കുകയാണെന്നും സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസ് അഭിപ്രായപ്പെട്ടു.
കാരക്കോട് രാമാനന്ദാശ്രമം സന്ദര്‍ശിച്ചു കൊണ്ടായിരുന്നു സ്ഥാനാര്‍ത്ഥിയുടെ നിലമ്പൂര്‍ മണ്ഡലം പര്യടനം ആരംഭിച്ചത്.
എടക്കര ശ്രീ വിവേകാനന്ദ പഠന കേന്ദ്രം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സന്ദര്‍ശിച്ച സ്ഥാനാര്‍ത്ഥി വിദ്യാര്‍ഥികളുമായി സംവദിച്ചു
ഫാദര്‍ തോമസ് തുണ്ടിയില്‍ (മലങ്കര കാത്തലിക് സഭ ) മദ്യ നിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ഫാദര്‍ മാത്യൂസ് വട്ടിയാനിക്കല്‍ തുടങ്ങിയ ക്രൈസ്തവ പുരോഹിതരെയും, ശ്രീ ശുഭാനന്ദ തപോ ശതാബ്ദി ആശ്രമവും സന്ദര്‍ശിച്ച് സ്ഥാനാര്‍ത്ഥി പിന്തുണ തേടി '
എന്‍.ഡി. എ മൂത്തേടം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സ്ഥാനാര്‍ത്ഥി നവ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി പി ആര്‍ രശ്മില്‍നാഥ്,
ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അജി തോമസ്, മണ്ഡലം പ്രസിഡന്റുമാരായ സുധീഷ് ഉപ്പട, ബിജു സാമുവല്‍ മണ്ഡലത്ത്, ജനറല്‍ സെക്രട്ടറിമാരായ ദീപു രാജഗോപാല്‍, ജിജി ഗിരീഷ്, സന്തോഷ് പഴമഠം,മീനാക്ഷി ടീച്ചര്‍, ഐ.ടി.സെല്‍ കണ്‍വീനര്‍ രമേഷ് നായര്‍ തുടങ്ങിയവര്‍ അനുഗമിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍