ജില്ലാ പദ്ധതി തയ്യാറാക്കല്‍; ജില്ലാ തല കൂടിയാലോചനാ യോഗം സംഘടിപ്പിച്ചു
കല്‍പ്പറ്റ: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളും പുതിയ മുന്‍ഗണകളും വികസന സാധ്യതകളും ഉള്‍കൊണ്ടു സമഗ്ര ജില്ലാ പദ്ധതി രൂപീകരിക്കുകയെന്ന ജില്ലാ ആസൂത്രണ സമിതിയുടെ ചുമതലയുടെ ഭാഗമായി ഡാ.എ.പി.ജെ.അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളില്‍ ജില്ലാതല കൂടിയാലോചനായോഗം സംഘടിപ്പിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പദ്ധതികള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം പ്രസാദന്‍, ജില്ലാ ആസൂത്രണ സമിതി മെമ്പര്‍മാര്‍, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി അദ്ധ്യക്ഷന്മാര്‍, ജില്ലാ റിസോഴ്സ് സെന്റര്‍ അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായ സംഘടനാ നേതാക്കള്‍, ഗവേഷണ വികസന സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, മിഷനുകളുടെയും മറ്റു വികസന ഏജന്‍സികളുടെയും ജില്ലാതല ഉദ്യോഗസ്ഥര്‍, എന്‍ ജി ഒ പ്രതിനിധികള്‍, സംരംഭകര്‍, ഉപസമിതിയുടെ കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ നിലനില്‍ക്കുന്ന വന്യമൃഗ ശല്യം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ മറികടക്കുന്നതിനുള്ള സമഗ്രമായ പദ്ധതികളും കാഴ്ചപ്പാടുകളും രൂപരേഖയില്‍ ഉണ്ടാകണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
കരട് ജില്ലാ പദ്ധതി അഭിപ്രായ രൂപീകരണം, ജില്ലാ വികസന സെമിനാര്‍ എന്നിവ പൂര്‍ത്തീകരിച്ച് ഡിസംബര്‍ 13 ന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടി ഡിസംബര്‍ 16ന് സമഗ്ര ജില്ലാ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍