ലോക ടൂറിസം ദിനാചരണം നടത്തി
ബത്തേരി: ബത്തേരി അല്‍ഫോന്‍സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം വിഭാഗത്തിന്റെയും ടൂറിസം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ടൂറിസ്റ്റ് ദിനം ആചരിച്ചു. പത്രപ്രവര്‍ത്തകനും ഹ്യൂമാനിറ്റേറിയനുമായ കെ.എം. ഷിനോജ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രക്തദാന രംഗത്ത് കാല്‍നൂറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന കെ.എം. ഷിനോജിനെ പൊന്നാട അണിയിച്ച് ആദരിച്ചു. രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് അദ്ദേഹം ക്ലാസ് നയിച്ചു. തുടര്‍ന്ന് രക്തദാനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ടൂറിസം വിഭാഗം മേധാവി എ.സി. ലിന്‍സി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി. സിനാസ് തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍