എംപ്ലോയ്‌മെന്റ് റജിസ്‌ട്രേഷന്‍ പുതുക്കാം
01.1.1997 മുതല്‍ 31.7.2017 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ (രജിസ്‌ട്രേഷന്‍ പുതുക്കേണ്ടുന്ന മാസം 10/1996 മുതല്‍ 5/2017 വരെ രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക്) സീനിയോറിറ്റി നഷ്ടപ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി പുന:സ്ഥാപിക്കുന്നതിന് ഒക്‌ടോബര്‍ 31 വരെ സമയം അനുവദിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്. മേല്‍ ഉദേ്യാഗാര്‍ത്ഥികള്‍ സ്‌പെഷ്യല്‍ പുതുക്കുന്നതിനുളള അപേക്ഷകള്‍ 31.10.2017 നകം സമര്‍പ്പിക്കേണ്ടതാണ്. ഉദേ്യാഗാര്‍ത്ഥികള്‍ക്ക് www.employment.kerala.gov.in
എന്ന വെബ്‌സൈറ്റിലുളള സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ മുഖേനയുളള ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ചും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണ്.