റോയ് കവളക്കാട്ടലിനെ അനുമോദിച്ചു
പെരിക്കല്ലൂര്‍: പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സക്കണ്ടറി സ്‌കൂളിലെ പരിസ്ഥിതി -ജൈവ വൈവിധ്യ ക്ലബ്ബുകളുടെ അഭിമുഖ്യത്തില്‍ കര്‍ഷകോത്തമ അവാര്‍ഡ് ജേതാവ് റോയി കവളക്കാട്ടിലിനെ ആദരിച്ചു. മില്ലനെയര്‍ ഫാര്‍മേഴ്‌സ് അവാര്‍ഡ്, ജൈവകര്‍ഷക അവാര്‍ഡ് തുടങ്ങിയ മികച്ച കര്‍ഷക അംഗീകാരങ്ങള്‍ റോയി കവളക്കാട്ടില്‍ നേടിയിട്ടുണ്ട്. ആദരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഗിരീഷ് കുമാര്‍ ജി.ജി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ഷാജി പുല്‍പ്പള്ളി അവാര്‍ഡ് ജേതാവിനെ പൊന്നാടയണിയിച്ചു.
പ്രിന്‍സിപ്പാള്‍ പി.കെ. വിനു രാജന്‍, എസ്.എം.സി ചെയര്‍മാന്‍ ഷിജു കൊച്ചുപുരയില്‍, എം.പി.ടി.എ പ്രസിഡന്റ് ഗ്രേസി റെജി, പി.ടി.എ വൈസ് പ്രസിഡന്റ് സുജയന്‍, സീനിയര്‍ അസിസ്റ്റന്റ് ഷാജി മാത്യു, രതീഷ് സി.വി, ജയിംസ് ഇ. ഡി, സിജിമോള്‍ ടി.വി, നീതു വി. പ്രതാപന്‍, എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍