ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
മേപ്പാടി: മേപ്പാടി റിപ്പണ്‍ 52 ല്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. റിപ്പണ്‍ പുതുക്കാട് പൂക്കോത്ത് മുഹമ്മദ് റാഫി (20) ആണ് മരിച്ചത്. സഹയാത്രികന്‍ ചേരമ്പാടി മില്ലത്ത് നഗര്‍ മുഹമ്മദ് ഷിബിലാല്‍ (18) പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞദിവസമായിരുന്നു അപകടം. ബൈക്കില്‍ വരികയായിരുന്ന ഇവരുടെ മുന്നിലായി ഒരു ജീപ്പ് യൂ ടേണ്‍ എടുക്കുന്നുണ്ടായിരുന്നു. ജീപ്പില്‍ തട്ടാതിരിക്കാനായി ബൈക്ക് റോഡരികിലേക്ക് വെട്ടിച്ചു മാറ്റിയതോടെ റോഡരികിലായുണ്ടായിരുന്ന പോസ്റ്റില്‍ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് സി സി ടി വി ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ട്. തുടര്‍ന്ന് ഇരുവരേയും മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന റാഫി മരണപ്പെടുകയായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍