നിയന്ത്രണം വിട്ട മിനി ലോറി റോഡരികിലെ കലുങ്കിലിടിച്ചു.

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ശാന്തി നഗറിന് സമീപം നിയന്ത്രണം വിട്ട മിനി ലോറി റോഡരികിലെ കലുങ്കിലിടിച്ചു. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ കമല്‍രാജ് (38) ന് നിസാര പരിക്കേറ്റു. ഇദ്ദേഹം വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. സീ ഫുഡ്ഡ് കയറ്റിവന്ന മിനി ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇന്ന് രാവിലെ 4 മണിയോടുകൂടിയായിരുന്നു അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍