ലൈഫ് മിഷന്‍ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ അര്‍ഹരായ ഭൂരഹിത ,ഭവന രഹിതരെയും ,ഭൂമിയുള്ള ഭവന രഹിതരുടേയും കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് പൊതു ജനങ്ങള്‍ക്ക് പരിശോധനയ്ക്കായി പഞ്ചായത്ത് ഓഫീസ് , കുടുംബശ്രീ , എ.ഡി.എസ് ഓഫീസ് , കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, അംഗന്‍വാടികള്‍ , വില്ലേജ് ഓഫീസുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ആക്ഷേപങ്ങള്‍ ആഗസ്റ്റ് 14 ന് വൈകീട്ട് 4 വരെ വെള്ളമുണ്ട പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം.
തൊണ്ടര്‍നാട് പഞ്ചായത്ത് ലൈഫ് മിഷന്‍ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പഞ്ചായത്ത് പരിധിയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ലിസ്റ്റ് പരിശോധനയ്ക്ക് ലഭ്യമാണ്. ആക്ഷേപങ്ങള്‍ ആഗസ്റ്റ് 10 വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ 04935 235235