അനധികൃതമായി വീട്ടിമരങ്ങള്‍ മുറിച്ചതിനെതിരെ കേസെടുത്തു

തിരുനെല്ലി: തിരുനെല്ലിയില്‍ അപ്പപാറയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ അനുമതിയില്ലാതെ രണ്ട് ഈട്ടി മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് വനം വകുപ്പ് കേസെടുത്തു. ബേഗൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള അപ്പപ്പാറയിലെ തോട്ടത്തില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചത്. ജോജോ എന്നയാളുടെ ഉടമസ്ഥതയിലാണ് തോട്ടമുള്ളത്. 25 ഈട്ടി മരങ്ങള്‍ മുറിക്കാന്‍ വനം വകുപ്പ് പാസ് നല്‍കിയതിന്റെ മറവില്‍ 27 മരങ്ങള്‍ മുറിച്ചു മാറ്റിയെന്നാണ് പരാതി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ അനധികൃതമായി മുറിച്ച ഈട്ടി തടികള്‍ കസ്റ്റഡിയില്‍ എടുക്കുകയും തോട്ടം ഉടമയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തു.അതേസമയം മരം മുറിക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ക്ക് പിഴവ് സംഭവിച്ചെന്നാണ് തോട്ടം അധികൃതരുടെ വിശദീകരണം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍