മൈസൂരു-നഞ്ചങ്കോട് ദേശീയപാത ആറ് വരിയാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.

മൈസൂരു: മൈസൂരു-നഞ്ചങ്കോട് 4 വരി ദേശീയപാത (എന്‍എച്ച്-212) 6 വരിയായി വികസിപ്പിക്കുമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇതിനുള്ള വിശദ പദ്ധതി രേഖ (ഡിപിആര്‍) സമര്‍പ്പിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.കോഴിക്കോട്-ബത്തേരി-കൊല്ലേഗല്‍ ദേശീയപാതയുമായി (766) ബന്ധിപ്പിക്കുന്ന നഞ്ചങ്കോട് പാത കേരളത്തിലേക്കും ഗൂഡല്ലൂര്‍, ഊട്ടി എന്നിവിടങ്ങളിലേക്കുമുള്ളവരാണ് കൂടുതല്‍ ആശ്രയിക്കുന്നത്.മൈസൂരു മുതല്‍ നഞ്ചങ്കോട് ് വരെയുള്ള 24 കിലോമീറ്റര്‍ 2018ലാണ് 4 വരിയായി വികസിപ്പിച്ചത്. 585.74 കോടിരൂപ ചെലവഴിച്ചാണ് ബന്ദിപ്പൂര്‍ മൂലഹൊള്ള മുതല്‍ കൊല്ലേഗല്‍ വരെ 130 കിലോമീറ്റര്‍ ദൂരം നവീകരിച്ചത്. ഗുണ്ടല്‍പേട്ട്, മദ്ദൂര്‍, നഞ്ചങ്കോട് , ടി.നരസിപുര എന്നിവിടങ്ങളില്‍ 2019 ഡിസംബര്‍ മുതല്‍ ടോള്‍ പിരിവും തുടങ്ങിയിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍