എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍

ബത്തേരി: വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ഹരിനന്ദനനും സംഘവും പൊന്‍കുഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ ബൈക്കില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി യുവാവിനെ പിടികൂടി. കോഴിക്കോട് പന്നിയങ്കര പുളിക്കല്‍ പാടം സി.പി റഷീദ് (34) ആണ് 54.528 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായത്. കോഴിക്കോട് ടൗണില്‍ വില്‍പ്പനക്കായി ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്നു എംഡിഎംഎ. പ്രതിക്കെതിരെ എന്‍ഡിപിഎസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കെ.എല്‍ 11 ബി.ക്യു 4573 രജിസ്റ്റര്‍ നമ്പര്‍ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും കസ്റ്റഡിയിലെടുത്തു. 10 വര്‍ഷത്തിന് മുകളില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇത്. പ്രതിയെ സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 1 കോടതിയില്‍ ഹാജരാക്കി. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.എസ്. വിനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രഘു , ബിനുമോന്‍ ,ജലജ , ഷാനിയ, ഡ്രൈവര്‍ അന്‍വര്‍ എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍