തൊഴില്‍ വകുപ് മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെയും ലേബര്‍ കമ്മീഷന്റെയും സാന്നിധ്യത്തില്‍ സെന്‍ട്രല്‍ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, പിഎല്‍സി അംഗങ്ങള്‍, തോട്ടം ഉടമ പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്ന് മാര്‍ച്ച് 22 ന് തൊഴിലുറപ്പ് മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കേരള പ്രദേശ് പ്ലാന്റേഷന്‍ മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) സംസ്ഥാന പ്രസിഡണ്ട് പി കെ മുരളീധരന്‍, ജനറല്‍ സെക്രട്ടറി സിബി വര്‍ഗീസ്, പിഎല്‍സി അംഗം എന്‍.ബി ശശിധരന്‍ എന്നിവര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍