മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ദ്വാരക: മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുലിക്കാട് സ്വദേശി ആലക്കല്‍ മാര്ട്ടിന് (42) ആണ് മരിച്ചത്. വ്യാഴാഴ്ച്ച മരത്തില്‍ നിന്ന് വീണുണ്ടായ അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: റെനിത.മക്കള്‍: ജെനി മാര്ട്ടിന്, ജെനീന മാര്ട്ടിന്, ജെനിഷ മാര്ട്ടിന്. സംസ്ക്കാരം പിന്നീട് ദ്വാരക സെന്റ് അല്‍ഫോണ്‍സാ ഫൊറോനാ ചര്‍ച്ച് സെമിത്തേരിയില്‍.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍