മയക്കുമരുന്ന് പരിശോധിക്കാനെത്തിയ പോലീസിന് കിട്ടിയത് മോഷണമുതല്‍; ഏഴ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
മേപ്പാടി: മേപ്പാടി പോളിടെക്നിക് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് തെളിവു സഹിതം പുറത്ത് വന്നതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ കോളേജ് ലാബില്‍ നിന്നും മോഷണം പോയ 13000 വിലയുള്ള ഫംഗ്ഷന് ജനറേറ്റര്‍ കണ്ടെത്തി. മേപ്പാടി പോലീസ് സ്റ്റേഷന് പരിധിയിലെ അമ്പലക്കുന്ന് എന്ന സ്ഥലത്ത് മേപ്പാടി പോളിടെക്നിക്ക് കോളേജിലെ ഏഴ് വിദ്യാര്‍ഥികള്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് ലാബുകളില്‍ ഉപയോഗിക്കുന്ന മോഷണമുതല്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളായ രശ്മില് (20), മുഹമ്മദ് ബിസ്റിന് (19), മുഹമ്മദ് ഷിബില്‍ (20), മുഹമ്മദ് സാലിം (20), പി. ഇര്ഫാന് (20), ഹബീബ് റഹ്മാന് (20), കെ.കെ മുഹമ്മദ് ഷഫീഖ് (19) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവ കൂടാതെ ലഹരി ഉപയോഗിക്കുന്നുതിനുള്ള വസ്തുക്കളും താമസ സ്ഥലത്തുനിന്നും കണ്ടെടുത്തു . എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് അപര്‍ണ ഗൗരിയെ ആക്രമിച്ചവരും ഇവരില്‍ ഉള്‍പ്പെടുന്നതായാണ് പോലീസ് നല്കുന്ന സൂചന.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍