കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

മീനങ്ങാടി: മീനങ്ങാടി ചില്ലിംഗ് പ്ലാന്റിന് സമീപം കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ ഒരാള്‍ മരിച്ചു. വരദൂര്‍ കോളിപ്പറ്റ കോളനിയിലെ പരേതനായ ശംഭുവിന്റെയും, മാധവിയുടെയും മകന്‍ രഞ്ജിത്ത് (36) ആണ് മരിച്ചത്. ബത്തേരിയില്‍ നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും എതിര്‍ ദിശയില്‍ വന്ന കാറും തമ്മിലാണ് അപകടമുണ്ടായത്. സഹയാത്രികനായ ബത്തേരി കരുവള്ളിക്കുന്ന് അജിയെ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവര്‍ക്കും നിരവധി യാത്രക്കാര്‍ക്കും ഇടിയുടെ ആഘാതത്തില്‍ നിസാര പരി ക്കേറ്റിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
90% അഭകടങ്ങളിലും KSRTC ആണ് വില്ലൻ....