അടിവാരം എലിക്കാട് പാലം ഉയര്‍ത്തി അറ്റകുറ്റപണികള്‍ നടത്താനുള്ള തീരുമാനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

എലിക്കാട്: കോഴിക്കോട്-കൊല്ലങ്ങല്‍ ദേശീയ പാതയിലെ അടിവാരത്തിന് സമീപം എലിക്കാട് പാലം അറ്റകുറ്റപ്പണികള്‍ നടത്താനുള്ള തീരുമാനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. നിലവിലുള്ള പാലം ഉയര്‍ത്തി അടിഭാഗം ബലപ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.മുന്‍ നിശ്ചയ പ്രകാരം സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 15 വരെ ഈ വഴി ഗതാഗതം നിരോധിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഹൈവേ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധന പൂര്‍ത്തിയായതിന് ശേഷമേ ആവശ്യമെങ്കില്‍ അറ്റകുറ്റപ്പണികള്‍ക്കായി വാഹന നിരോധനം ഏര്‍പ്പെടുത്തുമെന്ന് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ റെനി പി. മാത്യു അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍