OPEN NEWSER

Sunday 16. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലാ സ്റ്റേഡിയം ഉദ്ഘാടനത്തിലേക്ക്  ;സംഘാടക സമിതി രൂപീകരണം ആഗസ്റ്റ് 13 ന് 

  • Kalpetta
11 Aug 2022

 

മുണ്ടേരി: വയനാട് ജില്ലയിലെ കായികതാരങ്ങളുടെയും  കായികപ്രേമികളുടെയും ചിരകാലാഭിലാഷം  യാഥാര്‍ഥ്യമാകുന്നു. കല്‍പ്പറ്റ നഗരത്തില്‍നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ മുണ്ടേരി മരവയലില്‍ 7.88 ഏക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച സ്റ്റേഡിയം ഉദ്ഘാടനത്തിലേക്ക്. 18.60 കോടി രൂപയാണ് സ്റ്റേഡിയ നിര്‍മാണത്തിന് കിഫ്ബി വഴി അനുവദിച്ചത്. 30 വര്‍ഷം മുമ്പ് സ്ഥലം ലഭിച്ചിരുന്നെങ്കിലും  സ്റ്റേഡിയത്തിന് നടപടികളുണ്ടായില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എയുടേയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ശ്രമഫലമായാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. ലോകോത്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക്,  ഫുട്‌ബോള്‍ ഗ്രൗണ്ട്, പവലിയന്‍ ബ്ലോക്ക്, ഹോസ്റ്റല്‍ കെട്ടിടം എന്നിവയെല്ലാം ഉള്‍പ്പെടുന്ന ജില്ലാ സ്റ്റേഡിയമാണ് ഈ മാസം അവസാനം നാടിന് സമര്‍പ്പിക്കുന്നത്. ജിനചന്ദ്ര സ്മാരക ജില്ലാ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വിജയകരമാക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണം ആഗസ്റ്റ് 13 ന് വൈകിട്ട് നാലിന് മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കും.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയിലെ റേഷന്‍ കടകളും മറ്റ് സ്ഥാപനങ്ങളും സന്ദര്‍ശിച്ച് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍
  • കെഎസ്ഇബി പോസ്റ്റില്‍ നിന്ന് വീണു യുവാവ് മരിച്ചു
  • തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം; 'ഉറപ്പായും വോട്ട് ചെയ്യും' ബോധവത്കരണ മാര്‍ച്ച് നടത്തി
  • തൊണ്ടര്‍നാട്ടില്‍ കൂടുതല്‍ പേര്‍ സിപിഎമ്മില്‍ നിന്ന് ലീഗിലേക്ക്
  • തദ്ദേശ തെരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തമാക്കണം: ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ
  • റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയില്‍; 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തു
  • വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആദ്യത്തെ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരം
  • രാത്രിയില്‍ വനപാതയിലൂടെ ഉല്ലാസയാത്രകള്‍ വര്‍ധിക്കുന്നു; കടിഞ്ഞാണിടാന്‍ വനം വകുപ്പ്
  • കാട്ടാനയുടെ ആക്രമണം; 16 കാരന്‍ ചികിത്സയില്‍
  • ഏകാരോഗ്യ പക്ഷാചരണം: ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണം 18 മുതല്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show