ഗുണ്ടല്‍പേട്ടില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

ഗുണ്ടല്‍പേട്ട്: കര്‍ണാടക ഗുണ്ടല്‍പേട്ടിന് സമീപം ഉള്ളി കയറ്റി വരികയായിരുന്ന മഹീന്ദ്ര മാക്‌സി ഗുഡ്‌സ് വാഹനവും, ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 2പേര്‍ മരിച്ചു. കമ്പളക്കാട് പൂവനാരിക്കുന്ന് നടുക്കണ്ടി അബ്ദുവിന്റെ മകന്‍ എം.കെ അജ്മല്‍ (20) ആണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. അജ്മലിന്റെ ബന്ധുവും കൂരാച്ചുണ്ട് സ്വദേശിയുമായ യുവാവാണ് മരിച്ച രണ്ടാമത്തെയാളെന്ന് സൂചനയുണ്ട്.ഇന്നുച്ചയോടെയായിരുന്നു അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍