OPEN NEWSER

Thursday 13. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അടുത്ത മഹാമാരി പ്രാണികളില്‍ നിന്ന്; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

  • International
04 Apr 2022

2വര്‍ഷത്തിനിപ്പുറവും കൊവിഡില്‍ നിന്ന് മുക്തമായിട്ടില്ല നാം. ലോകമെമ്പാടും മൂന്നാം തരംഗം വിതച്ച നാശത്തില്‍ നിന്ന് കരയറും മുന്‍പേ തന്നെ ചൈനയിലെ ഷാംഗ്ഹായില്‍ നാലാം തരംഗത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു എന്നത് നെഞ്ചിടിപ്പോടെയാണ് ലോകം വായിച്ചറിയുന്നത്. അതിനിടെയാണ് വീണ്ടും അടുത്ത മഹാമാരിയെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സിക, ഡെങ്കിപ്പനി എന്നിവ പോലെ പ്രാണികളില്‍ നിന്നാകും അടുത്ത മഹാമാരി പടര്‍ന്ന് പിടിക്കുകയെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്. 

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക എന്നിവയാണ് ലോകമെമ്പാടും ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പകര്‍ച്ചവ്യാധികള്‍. 130 രാജ്യങ്ങളിലായി 390 മില്യണ്‍ ആളുകളെയാണ് ഓരോ വര്‍ഷവും ഡെങ്കിപ്പനി ബാധിക്കുന്നത്. 89 രാജ്യങ്ങളിലാണ് സീക വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. യെല്ലോ ഫീവറാകട്ടെ 40 രാജ്യങ്ങളിലും ചിക്കുന്‍ ഗുനിയ 115 രാജ്യങ്ങളിലും ഭീഷണിയായി നിലനില്‍ക്കുന്നു.

അതുകൊണ്ട് തന്നെ അടുത്ത മഹാമാരി കൊതുക് പോലുള്ള പ്രാണികളിലൂടെയാകും പടരുകയെന്നും, ഇത് സംബന്ധിച്ച റിസ്‌ക് വര്‍ധിക്കുന്നതായി തങ്ങള്‍ക്ക് സൂചന ലഭിച്ചിട്ടുണ്ടെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

 

നഗരവത്കരണത്തോടെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രവണത വന്നുവെന്നും അത് മഹാമാരി കത്തി പടരുന്നതിന് കാരണമായെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. അടുത്ത മഹാമാരി പൊട്ടിപ്പുറപ്പെടും മുന്‍പേ തന്നെ അതിനുള്ള ക്രമീകരണങ്ങളെ കുറിച്ച് ചിന്തിക്കുകയും ആരോഗ്യ വിദഗ്ധര്‍. രോഗത്തോടുള്ള ആദ്യ പ്രതികരണം, ആരോഗ്യ വിദഗ്ഘര്‍ക്കുള്ള കൃത്യമായി ട്രെയിനിംഗ്, ബോധവത്കരണം എന്നിവ ശക്തപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • ആനവേട്ട കേസ് പ്രതിയുടെ വീട്ടില്‍ മാനിറച്ചിയും തോക്കും കണ്ടെത്തി; നാല് പേര്‍ വനംവകുപ്പിന്റെ പിടിയില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാണിജ്യ അളവില്‍ എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയില്‍
  • സംസ്ഥാനത്ത് 264 ഡോക്ടര്‍മാര്‍ക്ക് നിയമനം; വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരാളെ മാത്രം; ആരോഗ്യമേഖലയോട് അവഗണന തുടരുന്നതായി പരാതി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വനം വകുപ്പിന്റെ ജനസേവന അദാലത്തിന് ജില്ലയില്‍ തുടക്കമായി.
  • വയനാടുകള്‍പ്പെടെയുള്ള മലയോര ജില്ലകളിലെ ഡോക്ടര്‍മാരെ ഇനി മറ്റ് ജില്ലകളിലേക്ക് മാറ്റില്ല
  • 'ഉന്നതി'കള്‍ ഇനി മുതല്‍ 'ഊര്'..!!
  • പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി ടി സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show