OPEN NEWSER

Thursday 13. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കൊവിഡ് വ്യാപവം; ഷാംഗ്ഹായില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിന് വിലക്ക്

  • International
29 Mar 2022

 

ചൈനയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ പശ്ചാത്തലത്തില്‍ ഷാംഗ്ഹായിലെ കിഴക്കന്‍ ഭാഗത്ത് ലോക്ക്ഡൗണ്‍ കടുപ്പിച്ചിരിക്കുകയാണ് അധികൃതര്‍. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനടക്കം ഷാംഗ്ഹായില്‍ വിലക്കുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഷാംഗ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ച് ഉള്‍പ്പെടെ ചൈനയുടെ സാമ്പത്തിക കേന്ദ്രമായ പുഡോംഗ് പൂര്‍ണമായും അടഞ്ഞ് കിടക്കുകയാണ്. കൊവിഡ് ടെസ്റ്റിന് വേണ്ടിയല്ലാതെ പ്രദേശത്തുള്ളവരോട് പുറത്ത് കടക്കരുതെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

25 ദശലക്ഷം ജനസംഖ്യ വരുന്ന ഷാംഗ്ഹായില്‍ രണ്ട് ഘട്ടമായാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ജനങ്ങള്‍ക്ക് തുറസായ സ്ഥലങ്ങളില്‍ നടക്കാന്‍ പോരാനും മറ്റും ഇളവുണ്ടായിരുന്നു. എന്നാല്‍ പുതിയ നിയന്ത്രണം പ്രകാരം ആര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമില്ല.

ചൈനീസ് നാഷ്ണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം ചൊവ്വാഴ്ച 6,886 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഫൈസറിന്റെ കൊവിഡ് ഗുളികയായ പാക്സ്ലോവിഡിന്റെ 20,000 പെട്ടികളാണ് ചൈന ഇറക്കുമതി ചെയ്തിരിക്കുന്നത്. ഹൈ-റിസ്‌ക് രോഗികളില്‍ ചൈന ഈ മരുന്നാണ് ഉപയോഗിക്കുന്നത്.

കൊവിഡ് നാലാം തരംഗം പടിവാതില്‍ക്കല്‍ നില്‍ക്കെ, നികുതിയില്‍ ഇളവ്, വായ്പാ സഹായം, വാടക ഇനത്തില്‍ ഇളവുകള്‍ എന്നിവ ചൈന പ്രഖ്യാപിച്ചുകഴിഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • ആനവേട്ട കേസ് പ്രതിയുടെ വീട്ടില്‍ മാനിറച്ചിയും തോക്കും കണ്ടെത്തി; നാല് പേര്‍ വനംവകുപ്പിന്റെ പിടിയില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാണിജ്യ അളവില്‍ എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയില്‍
  • സംസ്ഥാനത്ത് 264 ഡോക്ടര്‍മാര്‍ക്ക് നിയമനം; വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരാളെ മാത്രം; ആരോഗ്യമേഖലയോട് അവഗണന തുടരുന്നതായി പരാതി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വനം വകുപ്പിന്റെ ജനസേവന അദാലത്തിന് ജില്ലയില്‍ തുടക്കമായി.
  • വയനാടുകള്‍പ്പെടെയുള്ള മലയോര ജില്ലകളിലെ ഡോക്ടര്‍മാരെ ഇനി മറ്റ് ജില്ലകളിലേക്ക് മാറ്റില്ല
  • 'ഉന്നതി'കള്‍ ഇനി മുതല്‍ 'ഊര്'..!!
  • പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി ടി സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show