പുത്തരി മഹോത്സവം ആഘോഷിച്ചു
          
            
                മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രം നിറപുത്തരി മഹോത്സവം ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടി. ക്ഷേത്രം മൂപ്പന്‍ രാഘവന്‍ ശേഖരിച്ചു മേലേ ക്ഷേത്രത്തില്‍ എത്തിച്ച നെല്‍ക്കതിര്‍ കുത്തുവിളക്ക്, വാദ്യം അകമ്പടിയോടു കൂടി ക്ഷേത്രം മേല്‍ശാന്തി ശ്രീജേഷ് നമ്പൂതിരി ക്ഷേത്രം നമസ്‌കാര മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു. ശേഷം കതിര്‍ പൂജ, വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ഭക്തജനങ്ങള്‍ക്ക് നെല്‍കതിരുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ക്ഷേത്രം ഭരണ സമിതി അംഗങ്ങളായ ഏച്ചോം ഗോപി, ശ്രീ ടി.കെ അനില്‍കുമാര്‍, ഇ.പി മോഹന്‍ദാസ്, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സി.വി.ഗിരീഷ് കുമാര്‍, വള്ളിയൂര്‍ക്കാവ് ഭവതി ക്ഷേത്രം ഉത്സവആഘോഷ കമ്മിറ്റിയുടെ മുന്‍ ഭാരവാഹികളായ ഇ.എം ശ്രീധരന്‍ മാസ്റ്റര്‍, കമ്മന മോഹനന്‍, ഡോ.വിജയകൃഷ്ണന്‍, പി.വി സുരേന്ദ്രന്‍, ശ്രീമതി പുഷ്പ തുടങ്ങി നിരവധി ഭക്തജനങ്ങള്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു .
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
