പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ പത്ത് മണിക്കാണ് അദ്ദേഹം രാജ്യത്തോട് സംസാരിക്കുക. ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഏത് വിഷയത്തിലാണ് അദ്ദേഹം രാജ്യത്തോട് സംസാരിക്കുന്നതെന്നതില്‍ വ്യക്തതയില്ലെങ്കിലും വാക്‌സീനേഷനില്‍ രാജ്യത്തിന്റെ പുതിയ നേട്ടമാകും പ്രധാന വിഷയമെന്നാണ് വിലയിരുത്തല്‍.
രിത്ര നേട്ടം കുറിച്ച് രാജ്യത്ത് വാക്‌സീനേഷന്‍ നൂറ് കോടി പിന്നിട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ജനുവരി 16 ന് തുടങ്ങിയ വാക്‌സീനേഷന്‍ യജ്ഞം 279 ദിവസം കൊണ്ടാണ് ഇന്ത്യ നൂറ് കോടി ക്ലബിലെത്തിയത്. ഇതോടെ ചൈനക്ക് പിന്നാലെ വാക്‌സീനേഷനില്‍ നൂറ് കോടി പിന്നിടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. നേട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരേയും വാക്‌സീന്‍ നിര്‍മ്മാതാക്കളെയും പ്രധാനമന്ത്രി ഇന്നലെ അഭിനന്ദിച്ചിരുന്നു. ചരിത്രം നേട്ടം കുറിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ദില്ലി ആര്‍എംഎല്‍ ആശുപത്രിയില്‍ നേരിട്ടെത്തി ആരോഗ്യപ്രവര്‍ത്തകരുമായി സംവദിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍