യുപി തെരഞ്ഞെടുപ്പ്: 40 ശതമാനം സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി

ലഖ്‌നൌ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 40 ശതമാനം ടിക്കറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ മുഴുവന്‍ പങ്കെടുക്കും. എല്‍പിജി സിലിണ്ടറും, 2000 രൂപയും നല്‍കി സ്ത്രീകളെ പ്രീണിപ്പിക്കാമെന്ന് പാര്‍ട്ടികള്‍ കരുതുന്നു. സ്ത്രീകള്‍ക്ക്കൂ ടുതല്‍ പ്രാതിനിധ്യം നല്‍കാനുള്ള തീരുമാനം,? ഉന്നാവോയില്‍ ബലാംത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിക്കും, ഹഥ്രസില്‍ നീതി ലഭിക്കാതെ പോയ പെണ്‍കുട്ടിക്കും, ലഖിംപൂര്‍ ഖേരിയില്‍ വെച്ച്? കണ്ടപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാക?ണമെന്ന്? ആഗ്രഹം പറഞ്ഞ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ്. യുപി പുരോഗമിക്കണം എന്ന് ആഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ് പ്രിയങ്ക പറഞ്ഞു.
സ്ത്രീകള്‍ തന്റെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണം. രാജ്യത്തെ വിദ്വേഷ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് മാത്രമേ കഴിയൂ എന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ അപേക്ഷാ ഫോമുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്, നവംബര്‍ 15 മുതല്‍ അപേക്ഷകള്‍ സ്വീകരിക്കും. എനിക്ക് കഴിയുമായിരുന്നെങ്കില്‍, സ്ത്രീകള്‍ക്ക് 50 ശതമാനം ടിക്കറ്റുകള്‍ നല്‍കുമായിരുന്നു എന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് അടുത്തവരുന്ന സാഹചര്യത്തില്‍ ലഖ്‌നൌവില്‍ തങ്ങി പ്രചാരണം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് പ്രിയങ്ക. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും സ്ത്രീകളുടെ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കിയുമാണ് ഇത്തവണ കോണ്‍ഗ്രസ് തെരഞ്ഞെടപ്പിനെ നേരിടുകയെന്ന സൂചനയും പ്രിയങ്ക നല്‍കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍