നന്മ വിത്തുകള്‍ മുളയ്ക്കട്ടെ; പദ്ധതിയുമായി വാളല്‍ യു.പി. സ്കൂള്‍
കോട്ടത്തറ: പുതുതലമുറയ്ക്ക് പ്രകൃതി പാഠങ്ങളുടെ അനുഭവങ്ങള്‍ സമ്മാനിച്ച് വാളല്‍ യു.പി. സ്കൂള്‍. പദ്ധതിയുടെ കീഴില്‍ നന്മ വിത്തുകള്‍ മുളയ്ക്കട്ടെ' എന്ന പേരില്‍ സ്കൂളിലെ എല്ലാ കുട്ടികളുടെ വീടുകളിലും പച്ചക്കറി കൃഷി നടപ്പിലാക്കുക എന്നതാണ് ലക്ഷ്യം. പ്രത്യേകം സജ്ജമാക്കിയ കൃഷിയിടത്തില്‍ പച്ചക്കറി വിത്തുകള്‍ നട്ടു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. റനീഷ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എ നസീമ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മാസ്റ്റര് എം. എന്‍. സുരേഷ്ബാബു, ലിസി ടി മത്തായി, സ്റ്റോബി സേവ്യര്‍, വിജയന് കൂലവയല്, ബാലകൃഷ്ണന് അധ്യാപകരായ കെ.കെ. മോളി, അനൂപ്കുമാര്‍ കെ. എസ്, എം എ. സൈബുന്നിസ, എ.പി. സാലിഹ്, എന്നിവര്‍ സംസാരിച്ചു.പരിസരത്തെ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍