ദില്ലിയില്‍ പാക് ഭീകരന്‍ പിടിയില്‍; ഭീകരര്‍ക്കായി എന്‍ഐഎയുടെ രാജ്യവ്യാപക റെയ്ഡ്

ദില്ലി: വ്യാജ ഇന്ത്യന്‍ തിരിച്ചറിയില്‍ രേഖകളുമായി ദില്ലിയില്‍ പാക് ഭീകരന്‍ പിടിയിലായി.എകെ 47 തോക്കും ഗ്രനേഡും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഭീകരര്‍ക്കായി എന്‍ഐഎ രാജ്യവ്യാപക പരിശോധന നടത്തുകയാണ്. കശ്മീരിലും ദില്ലിയിലും യുപിയിലും മംഗളൂരുവിലും റെയ്ഡ് നടക്കുകയാണ്. കേരളത്തിലും തമിഴ്!നാട്ടിലെ ശിവഗംഗ, കോയമ്പത്തൂര്‍ എന്നിവടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. അതേസമയം കശ്മീരില്‍ ഭീകരര്‍ക്ക് സൈന്യം കനത്ത തിരിച്ചടി നല്‍കി. ഷോപ്പിയാനില്‍ മൂന്ന് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ടവരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ മുക്താര്‍ ഷായുമുണ്ട്. ഭീകരരില്‍ നിന്ന് വന്‍ ആയുധശേഖരം പിടിച്ചെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
ഇന്നലെ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കും. പൂഞ്ചിലെ സേവന കാലാവധി അവസാനിക്കാന്‍ രണ്ടുമാസം മാത്രം ബാക്കിയുളളപ്പോഴാണ് തീവ്രവാദികളുമായുളള ഏറ്റുമുട്ടലില്‍ മലയാളി ജവാന്‍ വൈശാഖ് വീരമൃത്യു വരിച്ചത്. കൊട്ടാരക്കര കുടവട്ടൂര്‍ സ്വദേശിയാണ് 24 കാരനായ വൈശാഖ്. 2017ലാണ് വൈശാഖ് സൈന്യത്തില്‍ ചേര്‍ന്നത്. മഹാരാഷ്ട്രയിലെ പരിശീലനത്തിന് ശേഷം പഞ്ചാബിലായിരുന്നു പോസ്റ്റിംഗ്. തുടര്‍ന്നാണ് പൂഞ്ചിലേക്ക് മാറിയത്. ഞായറാഴ്ചയാണ് വീട്ടുകാരുമായും നാട്ടിലെ കൂട്ടുകാരുമായും വൈശാഖ് അവസാനമായി ഫോണില്‍ സംസാരിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍