വയസ്സ് വെറും എട്ട്, കണ്ടെത്തിയതോ പതിനെട്ട് ചിഹ്നഗ്രഹങ്ങള്‍; ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞ
ഇന്ന് ലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരു എട്ടുവയസ്സുകാരിയെ പരിചയപ്പെടാം…. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞയാണ് ഈ എട്ടുവയസ്സുകാരി. പേര് നിക്കോള്‍ ഒലിവേര എന്നാണ്. എങ്ങനെയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞയായി നിക്കോള്‍ ഒലിവേര തെരഞ്ഞെടുക്കപ്പെട്ടത് എന്നറിയാമോ? പതിനെട്ട് ചിഹ്നഗ്രഹങ്ങളാണ് ഈ എട്ടുവയസ്സുകാരി കണ്ടുപിടിച്ചിരിക്കുന്നത്.
നടക്കാന്‍ തുടങ്ങുന്ന പ്രായത്തിലെ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അവള്‍ കൈ ഉയര്‍ത്തുമായിരുന്നു. നക്ഷത്രങ്ങളോടുള്ള അവളുടെ ഇഷ്ടം മനസിലാക്കി അമ്മ അവള്‍ക്ക് ഇഷ്ടം പോലെ നക്ഷത്ര കളിപ്പാട്ടങ്ങള്‍ സമ്മാനമായി നല്‍കി. എന്നാല്‍ ഈ കളിപ്പാട്ടങ്ങളൊന്നും അവളെ തൃപ്തയാക്കിയില്ല. കാരണം അവള്‍ക്ക് വേണ്ടത് കളിപ്പാട്ടങ്ങളായിരുന്നില്ല. ആകാശത്തിലെ യഥാര്‍ത്ഥ നക്ഷത്രങ്ങളായിരുന്നു. ഒലിവേരയുടെ നാലാമത്തെ വയസ്സില്‍ പിറന്നാള്‍ സമ്മാനമായി അവള്‍ ആവാശ്യപ്പെട്ടത് ഒരു ടെലിസ്‌കോപ്പായിരുന്നു. അതോടെ മകളുടെ നക്ഷത്രങ്ങളോടുള്ള ഇഷ്ടം ചെറുതല്ലെന്നും ജ്യോതിശാസ്ത്രത്തിലെ അവളുടെ താത്പര്യം ഗൗരവമുള്ളതാണെന്നും അവര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ അന്ന് കുടുംബത്തിന് അത്ര വിലയേറിയ സമ്മാനം നല്കാനാകുമായിരുന്നില്ല. അങ്ങനെ അവളുടെ ഏഴാം വയസിലാണ് അവള്‍ക്ക് ടെലിസ്‌കോപ് നല്‍കിയത്.
അന്നത്തെ ആ നാല് വയസുകാരി വളര്‍ന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ എട്ടുവയസ്സുകാരി ജ്യോതിശാസ്ത്രജ്ഞയായി ഇന്നവള്‍ അറിയപ്പെടുന്നു. ബ്രസീലിലെ അലഗോവാസിലാണ് ഒലിവേര താമസിക്കുന്നത്. താന്‍ കണ്ടുപിടിച്ച ചിഹ്നഗ്രഹങ്ങള്‍ക്ക് ബ്രസീലിയന്‍ ശാസ്ത്രഞരുടെയോ കുടുംബത്തിലെ അംഗങ്ങളുടെയോ പേര് നല്‍കണമെന്നാണ് ഒലിവേരയുടെ ആഗ്രഹം. നാസയുടെ സിറ്റിസണ്‍ സയന്‍സ് പ്രോഗ്രാം ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ സെര്‍ച്ചിന്റെ ഭാഗമായാണ് ഈ കണ്ടെത്തലുകള്‍ നടത്തിയത്. യുവാക്കള്‍ക്ക് സ്വന്തമായി ബഹിരാകാശ കണ്ടെത്തലുകള്‍ നടത്താന്‍ അവസരം നല്‍കിക്കൊണ്ട് ശാസ്ത്രത്തെ പരിചയപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പതിനെട്ടു വയസ്സുകാരി ലുയിഗി സാനിനോയുടെ റെക്കോര്‍ഡ് മറികടന്നാണ് നിക്കോള ഒലിവേര ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. വളരെ ചെറിയ പ്രായം മുതല്‍ തന്നെ സ്‌കൂളില്‍ ജ്യോതിശാസ്ത്രത്തെ കുറിച്ചുള്ള പ്രഭാഷണങ്ങളില്‍ പങ്കെടുക്കുമായിരുന്നു ഒലിവേര. തന്റെ ഇഷ്ട വിഷയത്തെ കുറിച്ച് സംസാരിക്കാന്‍ സ്വന്തമായി യുട്യൂബ് ചാനലും ഒലിവേരയ്ക്കുണ്ട്. ചാനലിന് അയ്യായിരത്തിലധികം സബ്‌സ്‌െ്രെകബേഴ്‌സും ഇന്‍സ്റ്റഗ്രാം പേജിന് ആറായിരത്തിലധികം ഫോളോവേഴ്‌സും ഉണ്ട്. എയ്‌റോസ്‌പെയ്‌സ് എഞ്ചിനിയറാകണമെന്നാണ് ഈ എട്ടുവയസുകാരിയുടെ ആഗ്രഹം. ബഹിരാകാശ ദൗത്യങ്ങളില്‍ ഉപയോഗിക്കുന്ന റോക്കറ്റ് നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യം. തന്റെ സ്വപ്നങ്ങള്‍ക്ക് പുറകെയുള്ള യാത്രയിലാണ് ഈ കൊച്ചു മിടുക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍