മാനന്തവാടി:മാനന്തവാടി സബ് ആര്‍ടിഒ പരിധിയില്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനക്കായി റോഡരികില്‍ വലിയ വാഹനങ്ങളടക്കമുള്ളവ നിര്‍ത്തിയിട്ടത്
മറ്റ് വാഹന യാത്രികരെ ഏറെ വലച്ചു. മാനന്തവാടി-കോഴിക്കോട് റോഡില്‍ തോണിച്ചാലിന് സമീപം മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയാണ് നാട്ടുകാര്‍ക്ക് വിനയായത്. ആംബുലന്‍സടക്കമുള്ള നിരവധി വാഹനങ്ങളാണ് ഏറെ നേരം കുരുക്കില്‍ കുടുങ്ങിയത്. സെപ്തംബര്‍ 30 വരെ ഫിറ്റ്നസെടുക്കാന് ടോക്കന്‍ നല്കിയവര് ഒരുമിച്ചെത്തിയതാണ് പ്രതിസന്ധിക്കിടയാക്കിയതെന്നും ഗതാഗത തടസ്സം ഒഴിവാക്കാന്‍ എംവിഐ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജോ.ആര്.ടി.ഒ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍