രാജ്യത്ത് 43,733 പുതിയ കൊവിഡ് രോഗികള്‍ ; 930 മരണം

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 43,733 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 930 പേര്‍ മരിച്ചു. രോഗമുക്തി നിരക്ക് 97.18 ശതമാനമായി. 47,240 പേരാണ് 24 മണിക്കൂറിനുള്ളില്‍ രോ?ഗമുക്തരായത്. നിലവില്‍ 4,59,920 പേരാണ് ചികിത്സയിലുള്ളത്.രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് നൂറ് ദിവസത്തിന് ശേഷം ഇന്നലെ 35000 ത്തിന് താഴെയെത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും 40,000ന് മുകളിലെത്തിയത്. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും ചില ജില്ലകളില്‍ രണ്ടാം തരംഗം തുടരുകയാണ് എന്നാണ് ആരോഗ്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍