കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; യുവാവ് അറസ്റ്റില്‍
ബത്തേരി: കോളനി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റില്‍. പൂതാടി തെക്കേടത്ത് വീട്ടില്‍ രഞ്ജിത്ത് എന്ന് വിളിക്കുന്ന അനൂപ് കെ.ആര് (21) നെയാണ് കഞ്ചാവുമായി ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ഡി സതീശനും സംഘവും അറസ്റ്റ് ചെയ്തത്. പൂതാടി കൊവള നാല്സെന്റ് കോളിനിയില്‍ കഞ്ചാവ് പൊതികളാക്കി വില്‍പ്പന നടത്തിവരുകയായിരുന്നു ഇയാള്‍. അനൂപിന്റെ കൈവശത്ത് നിന്നും 15 പൊതികളിലായി 100 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.വി വിജയകുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.രഘു,കെ.ജോണി,ദിനീഷ് എം.എസ്, എക്സൈസ് ഡ്രൈവര്‍ കെ.കെ ബാലചന്ദ്രന്,വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വി.ആര് രമ്യ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍