OPEN NEWSER

Tuesday 01. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇന്ത്യയിലാകമാനം നടക്കുന്നത്  കോമറേഡ്, കോണ്‍ഗ്രസ് സഖ്യം: അമിത് ഷാ.  ;രാഹുല്‍ വയനാട്ടിലെത്തുന്നത് വിനോദ സഞ്ചാരിയായി 

  • S.Batheri
03 Apr 2021

മീനങ്ങാടി: ഇന്ത്യയിലാകമാനം നടക്കുന്നത്  കോമറേഡ്, കോണ്‍ഗ്രസ് സഖ്യമെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന് ആണ് ഇടതും, വലതും പ്രാധാന്യം നല്‍കുന്നത്. വോട്ടുബാങ്ക് മാത്രമായാണ് ഇവര്‍ ജനങ്ങളെ കാണുന്നത്. സര്‍ക്കാരിനെ കാണുന്നത് പണമുണ്ടാക്കാനുള്ള ഇടമായും. രണ്ടുപേരും പരസ്പരം കൈകള്‍കോര്‍ത്ത് ഇവിടെ അഴിമതി സൃഷ്ടിക്കുന്നു. ഒരിടത്ത് സോളാര്‍ ആണെങ്കില്‍ മറുവശത്ത് ഡോളര്‍. ഒരിടത്ത് സരിത എങ്കില്‍ മറ്റൊരിടത്ത് സ്വപ്‌ന. വയനാട്ടില്‍ ഒന്നും തന്നെ ചെയ്യാന്‍ രാഹുലിന് ആയിട്ടില്ല. വിനോദ സഞ്ചാരിയായാണ് അദ്ദേഹം വയനാട്ടില്‍ വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ പര്യടനവുമായി ബന്ധപ്പെട്ട് മീനങ്ങാടി ശ്രീകണ്ഠപ്പ ഗൗഡര്‍ സ്‌റ്റേഡിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശ്രീനാരായണഗുരു, അയ്യന്‍കാളി, ചട്ടമ്പിസ്വാമികള്‍, ശങ്കരാചാര്യര്‍ തുടങ്ങിയവരുടെ പാദങ്ങള്‍ പതിഞ്ഞ പുണ്യസ്ഥലമാണ് കേരളം. ഇവിടെ ഭാഗ്തരെ തല്ലി ചതക്കുന്നു. അയ്യപ്പസന്നിധിയില്‍ വച്ചാണ് കുട്ടികളെയും അമ്മമാരെയും ലാത്തികൊണ്ട് തല്ലിച്ചതച്ചത്. അതിന് ഈ ഗവണ്‍മെന്റ് ഒത്താശയും ചെയ്തു. എന്നാല്‍ ഭക്തരുടെ കൂടെ നിന്നത്  ബിജെപി മാത്രമാണ്. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് ഒന്നുംതന്നെ ചെയ്യാനായില്ല. ഭാരതീയ ജനതാ പാര്‍ട്ടി ആണ് ഭക്ത ജനങ്ങളെ നെഞ്ചോടു ചേര്‍ത്ത് പിടിച്ചത്. വയനാട് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമാണ്. 15 വര്‍ഷം രാഹുല്‍ അമേഠിയില്‍ ആയിരുന്നു. അവിടെ തോല്‍ക്കുമെന്ന് ഉറപ്പായപ്പോളാണ് വയനാട്ടില്‍ വന്നു മത്സരിച്ചത്. എന്നാല്‍ വയനാട്ടില്‍ ഒന്നും തന്നെ ചെയ്യാന്‍ രാഹുലിന് ആയിട്ടില്ല. വിനോദ സഞ്ചാരിയായാണ് അദ്ദേഹം വയനാട്ടില്‍ വരുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുകയാണെങ്കില്‍ വയനാടിനെ ഇന്ത്യയിലെ തന്നെ  വികസന ജില്ലയായി മാറ്റും. ജില്ലയില്‍ നിരവധി കേന്ദ്ര പദ്ധതികള്‍ ആണ് നടപ്പിലാക്കിയിട്ടുള്ളത്. കേരളത്തില്‍ കൃഷി, ടൂറിസം, വികസന നൈപുണ്യം എന്നിവയക്കെല്ലാം കോടികളാണ് ചെലവാക്കിയത്. സാങ്കേതിക വിദ്യയിലും കേരളത്തെ മുന്‍പന്തിയില്‍ എത്തിക്കാന്‍ പരിശ്രമിച്ചതും കേന്ദ്ര സര്‍ക്കാരാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ 10 വര്‍ഷം ഇന്ത്യയെ ഭരിച്ചിട്ട് അഴിമതി മാത്രമാണ് നടത്തിയത്. 12 ലക്ഷം കോടിയുടെ കുംഭകോണം ആണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ത്യയില്‍ നടത്തിയത്.  അധികാരത്തിനുവേണ്ടിയുള്ള രാഷ്ട്രീയ മത്സരം മാത്രമാണ് ഇരുമുന്നണികളും നടത്തുന്നത്. ജനങ്ങളെ സേവിക്കാന്‍ അല്ല ഇവര്‍ അധികാരത്തിലെത്തുന്നത്. സിപിഎമ്മിന് എസ്ഡിപിഐ സഖ്യം ആണെങ്കില്‍ കോണ്‍ഗ്രസിലെ മുസ്ലിം ലീഗ്ആണ് സഖ്യം. ഇവര്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. സിപിഎം പിഎസ്‌സിയെ പാര്‍ട്ടി ഘടകമാക്കി മാറ്റി. പിഎസ്‌സി ലിസ്റ്റില്‍ ഉള്ളവര്‍ ആത്മഹത്യ ചെയ്യേണ്ടി വന്നു. പ്രളയ സമയത്ത് കെടുകാര്യസ്ഥതമൂലം നിരവധി പേരാണ് മരിച്ചത്. വേണ്ട സമയത്ത് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടത് കൊണ്ടാണ് കൂടുതല്‍ അപകടം ഉണ്ടാകാത്തത്. ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി സംസ്ഥാന ഉപാദ്യക്ഷന്‍ വി.വി രാജന്‍, ഉത്തര മേഖല ജനറല്‍ സെക്രട്ടറി കെ. സാദാനന്ദന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എം. മോഹനന്‍, ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രദിപ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പ്രശാന്ത് മലവയല്‍, കെ.മോഹന്‍ദാസ്, ജീല്ലാ ഉപാദ്യക്ഷന്‍ കെ.പി മധു, സ്ഥാനാര്‍ത്ഥികളായ സി.കെ. ജാനു, മുകുന്ദന്‍ പള്ളിയറ, ടി.എം സുബീഷ് എന്നിവര്‍ സംസാരിച്ചു. ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ പി.സി മോഹനന്‍, പള്ളിയറ രാമന്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ. പി.സി ഗോപിനാഥ്, കെ.എം പൊന്നു, ലക്ഷ്മി കക്കോട്ടറ, പ്രകാശന്‍ മൊറാഴ, പ്രസീത അഴീക്കോട്, പി.ജി ആനന്ദകുമാര്‍, എം.ശാന്തകുമാരി, രാധാ സുരേഷ് ബാബൂ, ഇ.മാധവന്‍, കെ.ശ്രീനിവാസന്‍, പി.എം. അരവിന്ദന്‍, വില്‍ഫ്രഡ് ജോസ്, അഖില്‍ പ്രേം, ബിന്ദു വിജയകുമാര്‍, സിന്ധു നടവയല്‍, ജയ രവീന്ദ്രന്‍, സി.ഗോപാലകൃഷ്ണന്‍, കെ.സി കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍  ആരോട, ലളിത വത്സന്‍, പി.വി ന്യൂട്ടന്‍, കെ. സുബ്രമഹ്ണ്യന്‍, ഷിനോജ്.കെ.ആര്‍, ഉണ്ണി ജോസഫ്, കണ്ണന്‍ കണിയാരം, കെ.ബി മദന്‍ലാല്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
  • വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസ്: പ്രതികള്‍ക്ക് ജാമ്യം
  • വണ്ടിക്കടവില്‍ വീടിന് നേരെകാട്ടാനയുടെ ആക്രമണം
  • എലവഞ്ചേരിയിലെ പൊതു ആസ്തി മന്ത്രി നാളെ കൈമാറും
  • അംബേദ്കര്‍ ഗ്രാമവികസന പദ്ധതി പൂര്‍ത്തീകരണംമന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ആംബുലന്‍സായി കെഎസ്ആര്‍ടിസി !
  • വീടിന് മുന്‍വശത്തൂടെ ഒഴുകുന്ന തോട് അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി.
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ മഴ മുന്നറിയിപ്പ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show