മീനങ്ങാടി: മീനങ്ങാടി പോലീസ് സ്റ്റേഷന് പരിധിയിലെ മുരണി കാരച്ചാല്‍ കളത്തിങ്കല്‍ ഉമൈബത്ത് (45) നാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇന്ന് വൈകുന്നേരം 5.30 ഓടെ മുരണി കനാല്‍ പാലത്തിന് സമീപത്ത് വെച്ച് ഉമൈബത്തിന്റെ ദേഹത്ത് നീരോട്ടുകുടി ശ്രീകാന്ത് (35) എന്നയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഉമൈബത്തിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികില്‍സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഭവത്തിനിടയാക്കിയതെന്നാണ് സൂചന.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍