സ്വയം വിതരണം ചെയ്തതിനെക്കാള്‍ കൂടുതല്‍ വാക്‌സിന്‍ കയറ്റി അയച്ചു: ഇന്ത്യ യുഎന്നില്‍
സ്വയം വിതരണം ചെയ്തതിനെക്കാള്‍ കൂടുതല്‍ വാക്‌സിന്‍ കയറ്റി അയച്ചു എന്ന് ഇന്ത്യ യുഎന്നില്‍. യുഎന്‍ ജനറല്‍ അസംബ്ലിയിലാണ് ഇന്ത്യയുടെ വിശദീകരണം. കൊവിഡ് നിയന്ത്രിക്കാനുള്ള ആഗോള ശ്രമങ്ങളെ വാക്‌സിന്‍ ദൗര്‍ലഭ്യം ദുര്‍ബലപ്പെടുത്തുമെന്നും ദരിദ്രരാജ്യങ്ങളെ അത് കാര്യമായി ബാധിക്കുമെന്നും ഇന്ത്യ പറഞ്ഞു.'വാക്‌സിന്‍ ചലഞ്ച് പരിഹരിക്കപ്പെട്ടു. ഇപ്പോള്‍ വാക്‌സിന്‍ ലഭ്യതയും വിതരണവും വിലയും മറ്റുമൊക്കെയാണ് പ്രതിസന്ധികള്‍. ആഗോള സഹകരണത്തിന്റെ അഭാവവും വാക്‌സിനുകള്‍ ലഭ്യമാക്കുന്നതിലെ അസമത്വവും ദരിദ്ര രാജ്യങ്ങളെയാണ് ഏറ്റവുമധികം ബാധിക്കുക. സത്യത്തില്‍, സ്വന്തം ജനതയ്ക്ക് നല്‍കിയതിനെക്കാള്‍ കൂടുതല്‍ വാക്‌സിനുകള്‍ ഞങ്ങള്‍ കയറ്റി അയച്ചിട്ടുണ്ട്.' ഇന്ത്യയുടെ യുഎന്‍ പ്രതിനിധി നാഗരാജ് നായിഡു പറഞ്ഞു.
അതേസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ 60,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62, 258 പോസിറ്റീവ് കേസുകളും 291 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 94.85 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമാണ്. അഞ്ച് മാസത്തില്‍ ഇത് ആദ്യമായാണ് ഒരു ദിവസത്തെ രോഗബാധ 60,000നു മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡിസംബര്‍ 30നു ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്കും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍