ബഹിരാകാശ ഗവേഷണത്തില്‍ രസതന്ത്രത്തിന്റെ പങ്ക് വിലമതിക്കാനാവാത്തത്: ഡോ.എം ഷനീത്.
പനമരം: ബഹിരാകാശ രംഗത്തും സാങ്കേതിക വിദ്യയിലും രസതന്ത്രം ഒഴിച്ചുകൂടാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും, യുവശാസ്ത്രജ്ഞരില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആര്.ഒ ) ഏറെ പ്രതീക്ഷ പുലര്‍ത്തുന്നുണ്ടെന്നും ഡോ.എം ഷനീത് അഭിപ്രായപ്പെട്ടു. ഡബ്ല്യൂ.എം.ഒ ഐ.ജി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് കെമിസ്ട്രി വിഭാഗം വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു വിക്രം സാരഭായ് സ്പേസ് സെന്ററിലെ സീനിയര്‍ സയന്റിസ്റ്റായ അദ്ദേഹം. ബഹിരാകാശചരിത്രം മുതല്‍ അതിനൂതന സാങ്കേതിക വിദ്യകള്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട പരിപാടിയില്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.അശ്വതി എം, വിദ്യാര്‍ത്ഥികളായ അലിഷ, തസ്മീല് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍