രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബോബി ഫാന്‍സ് ഉത്തരാഖണ്ഡിലേക്ക്

ഉത്തരാഖണ്ഡില്‍ മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി കേരളത്തില്‍ നിന്നും ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ യാത്രതിരിച്ചു. രഞ്ജിത്ത് ഇസ്രായേല്‍ തിരുവനന്തപുരം, ബിനീഷ് തോമസ് ആലപ്പുഴ, നിതിന്‍ വയനാട് എന്നിവരാണ് കോഴിക്കോട് നിന്നും വിമാനമാര്‍ഗം ഉത്തരാഖണ്ഡിലേക്ക് പോയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബോബി നേരിട്ടെത്തി സന്നദ്ധസേനാ അംഗങ്ങളെ യാത്രയാക്കി. ഇവരില്‍ ബിനീഷ് തോമസ് ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രയാത്തിലോണ്‍ മത്സരത്തിന്റെ ദേശീയ റെക്കോര്‍ഡ് നേടിയ വ്യക്തികൂടിയാണ.് അംഗങ്ങളെല്ലാവരും പ്രത്യേകം പരിശീലനം നേടിയവരും കേരളത്തിലെ 2018 ലെ വെള്ളപ്പൊക്കം മുതല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കഴിവ് തെളിയിച്ചവരുമാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ക്കാവിശ്യമായ വിവിധ ഉപകരണങ്ങള്‍ അടങ്ങിയ കിറ്റും ഇവരുടെ പക്കലുണ്ട്.
കേരളത്തില്‍ നിന്നും ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പോകുന്ന ആദ്യത്തെ ബാച്ച് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളാണെന്ന് ബോബി അറിയിച്ചു. ഇവര്‍ കേരളത്തിന്റെ അഭിമാനമാണെന്നും സ്വമേധയാ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാകുന്ന ഇവരെപ്പോലുള്ളവര്‍ ഏവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍