ഓട്ടോയുടെ മുകളിലേക്ക് മിനിലോറി മറിഞ്ഞ് ഓട്ടോ യാത്രികര്‍ക്ക് പരിക്ക്
കല്‍പ്പറ്റ: വയനാട് ചുരം ഒന്നാം വളവിന് മുകളില്‍ വെച്ച് കോഴി കയറ്റിവന്ന മിനിലോറി നിയന്ത്രണം വിട്ട് ഒട്ടോറിക്ഷക്ക് മുകളിലേക്ക് മറിഞ്ഞ് ഓട്ടോ യാത്രികരായ നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു കുട്ടിക്ക് കൈക്ക് സാരമായ മുറിവുണ്ട്. ഓട്ടോ െ്രെഡവറടക്കം മറ്റ്മൂന്നു പേരുടെ പരിക്ക് നിസാരമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. വളരെ പ്രയാസപ്പെട്ടാണ് ഓട്ടോയുടെ അകത്ത് കുടുങ്ങിയ കുട്ടിയെ പുറത്തെടുത്തത്. പരിക്കേറ്റവര്‍ കല്‍പ്പറ്റ സ്വദേശികളാണെന്നാണ് സൂചന.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍