OPEN NEWSER

Sunday 19. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഗ്രീന്‍ പോസിറ്റീവ് മിഷന്‍  ജൈവ കൃഷിയിലും നൂറു മേനി വിളവ് കൊയ്ത് നീലഗിരി കോളേജിന്റെ നല്ല പാഠം

  • S.Batheri
06 Jan 2021

ബത്തേരി: ലോക്ക് ഡൗണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടപ്പോള്‍ ഹരിത പാഠവുമായി പാടത്തേക്കിറങ്ങിയ താളൂര്‍ നീലഗിരി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ കൊയ്തത് നൂറു മേനി വിളവ്. പ്രദേശത്തെ 35 ഓളം കുടുംബങ്ങളെ പങ്കാളികളാക്കി 25 ഏക്കറില്‍ ജൈവകൃഷിയൊരുക്കിയാണ് കോവിഡാ നന്തര സുസ്ഥിര ഗ്രാമം പദ്ധതിക്ക് തുടക്കമിട്ടത്. 10 കോടി രൂപ ചിലവില്‍ ഡിജിറ്റല്‍ ഇന്ത്യഡിജിറ്റല്‍ ക്യാംപസ്, സ്‌കില്‍ ഇന്ത്യസ്‌കില്‍ ക്യാംപസ്, ഫിറ്റ് ഇന്ത്യഫിറ്റ് ക്യാംപസ് എന്നീ മൂന്നു മിഷനുകളാണ് ഈ അധ്യായന വര്‍ഷം മുതല്‍ കോളജില്‍ തുടക്കമിട്ടത് .ഫിറ്റ് ഇന്ത്യ ഫിറ്റ് ക്യാംപസ് മിഷന്റെ ഭാഗമായ ഗ്രീന്‍ പോസിറ്റീവ് മിഷന്റെ കീഴിലാണ് നീലഗിരി കോളജിന്റെ കോവിഡാനന്തര സുസ്ഥിര ഗ്രാമം പദ്ധതി.തീര്‍ത്തും ജൈവ രീതിയില്‍ കൃഷിയിറക്കിയിട്ടും നെല്‍ കൃഷിയിലും പച്ചക്കറി കൃഷിയിലും നൂറു മേനി വിളവ്  നേടാനായി. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തരിശിട്ടിരിക്കുന്ന 15 ഏക്കര്‍ വയലില്‍ ഏഴ് ഏക്കറില്‍ നെല്‍കൃഷി, നഴ്‌സറി, ഗാര്‍ഡന്‍ തുടങ്ങിയവയാണ് ഒരുക്കിയത്. പരമ്പരാഗത കൃഷി അറിവുകളും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെയും സംയോജിപ്പിക്കുന്ന റിസര്‍ച്ച് സെന്റര്‍ കോളേജില്‍ ആരംഭിക്കുന്നതിന് നടപടികള്‍ തുടങ്ങിയതായി കോളേജ് മാനേജിങ് ഡയറക്ടര്‍ റാഷിദ് ഗസാലി പറഞ്ഞു. ഹയര്‍ സെക്കണ്ടറി മുതല്‍ പിജി വരെ ഓരോ സെമസ്റ്ററിലും പത്തു മണിക്കൂര്‍ കൃഷിയിടത്തില്‍ ചെലവഴിക്കണമെന്ന രീതിയിലാണ് കോളേജിലെ പഠന രീതി ക്രമീകരിച്ചിരിക്കുന്നത്. പുതുതലമുറക്ക് കാര്‍ഷിക സംസ്‌കൃതിയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊയ്‌തെടുത്ത നെല്ലും വിളവെടുത്ത പച്ചക്കറി ഉള്‍പ്പടെ കാര്‍ഷിക വിളകളും ഇതില്‍ നിന്നും തയ്യാറാക്കുന്ന അനുബന്ധ ഉല്‍പ്പന്നങ്ങളും കൃഷിയുമായി സഹകരിച്ച പ്രദേശത്തെ കുടുംബങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവര്‍ക്കായി വീതിച്ചു നല്‍കും. ഹെല്‍ത്ത് ക്ലബ്ബ്, ഇന്‍ഡോര്‍ സ്‌റ്റേഡിയം, റിക്രിയേഷന്‍ സെന്റര്‍, സ്‌പോര്‍ട്‌സ് ഹബ്ബ് എന്നിവയും ഫിറ്റ് ക്യാംപസ് മിഷന്റെ ഭാഗമാണ്.  

   2012ല്‍ ഭാരതിയാര്‍ യൂനിവേഴ്്‌സിറ്റിക്ക് കീഴില്‍ സ്ഥാപിതമായ കോളജില്‍ ബികോം, ബിബിഎ, ബിഎസ്‌സി ഫിസിക്‌സ്, ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ബിഎസ്‌സി സൈക്കോളജി, ബിസിഎ, ബി എ ഇംഗ്ലീഷ് എന്നീ ബിരുദ കോഴ്‌സുകളും എംകോം, എംഎ ഇംഗ്ലീഷ്, എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് എന്നീ ബിരുദാനന്തര കോഴ്‌സുകളാണുമുള്ളത്. ദുബൈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മന്ത്രാലയത്തിന് കീഴിലെ ഇന്നവേഷന്‍ ഫ്‌ളോറുമായി സഹകരിച്ച് ഇന്ത്യയിലാദ്യമായി എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ക്യാംപസ് ആയി മാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കോളേജില്‍ തുടക്ക മിട്ടു കഴിഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി; കുടല്‍ക്കടവ് പാല്‍വെളിച്ചം ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് ഉദ്ഘാടനം ചെയ്തു
  • വനംവന്യജീവി മാനുഷിക സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തി: മന്ത്രി എ. കെ ശശീന്ദ്രന്‍; വിഷന്‍ 2031 വനം വകുപ്പ് സംസ്ഥാനതല സെമിനാര്‍ നടത്തി
  • ഡീസല്‍ പ്രതിസന്ധി; വയനാട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങുന്നു.
  • കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
  • നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനറും സിക്കിള്‍ സെല്‍ ബ്ലോക്കും ഉദ്ഘാടനം ചെയ്തു
  • നാടിന്റെ ആഘോഷമായി വയനാട് മെഡിക്കല്‍ കോളേജിലെ ആദ്യ എം.ബി.ബി.എസ് ബാച്ചിന്റെ പ്രവേശനോത്സവം; അമ്പുകുത്തിയിലെ 28 ഏക്കറില്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഒരുങ്ങും: മന്ത്രി വീണാ ജോര്‍ജ്
  • ആരോഗ്യ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റം നടപ്പാക്കി: മന്ത്രി വീണാ ജോര്‍ജ്
  • ബൈക്കിലെത്തി വയോധികയുടെ മാല വലിച്ചു പൊട്ടിച്ചു കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍
  • മുത്തങ്ങയില്‍ 72 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • വധശ്രമം അടക്കം എട്ടോളം കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show