OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍  ഇന്ന് 214 പേര്‍ക്ക് കൂടി കോവിഡ് ; 53 പേര്‍ രോഗമുക്തി നേടി ; 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

  • Mananthavadi
30 Sep 2020

മാനന്തവാടി:വയനാട് ജില്ലയില്‍ ഇന്ന് (30.09.20) 214 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി.  അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 203 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3642 ആയി. 2649 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 974 പേരാണ് ചികിത്സയിലുള്ളത്.

 സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍: 

പനമരം സ്വദേശികള്‍ 24, തവിഞ്ഞാല്‍ സ്വദേശികള്‍ 23, വെള്ളമുണ്ട, ബത്തേരി, സ്വദേശികളായ 17 പേര്‍ വീതം, എടവക സ്വദേശികള്‍ 15, പടിഞ്ഞാറത്തറ സ്വദേശികള്‍ 13, കണിയാമ്പറ്റ (കമ്പളക്കാട്) സ്വദേശികള്‍ 10, കല്‍പ്പറ്റ സ്വദേശികള്‍ 9, മാനന്തവാടി, മീനങ്ങാടി, പൊഴുതന സ്വദേശികളായ 8 പേര്‍ വീതം, പൂതാടി മുട്ടില്‍ സ്വദേശികളായ ഏഴുപേര്‍ വീതം, പുല്‍പ്പള്ളി സ്വദേശികള്‍ 6, നൂല്‍പ്പുഴ സ്വദേശികള്‍ 5, മേപ്പാടി, നെന്മേനി, തിരുനെല്ലി സ്വദേശികളായ നാല് പേര്‍ വീതം, കോട്ടത്തറ 3, മൂപ്പൈനാട്  സ്വദേശികള്‍ 2, അമ്പലവയല്‍, വേങ്ങപ്പള്ളി, തരിയോട്, തൊണ്ടര്‍നാട്  സ്വദേശികളായ ഓരോരുത്തരും മാനന്തവാടി, മീനങ്ങാടി,മേപ്പാടി, വാളാട്, പേരിയ എന്നീ ആരോഗ്യ സ്ഥാപനങ്ങളിലെ ഓരോ ആരോഗ്യപ്രവര്‍ത്തകരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍: 

സെപ്തംബര്‍ 22 ന് ബംഗാളില്‍ നിന്നെത്തിയ ഏഴ് പുല്‍പ്പള്ളി സ്വദേശികള്‍, തമിഴ്‌നാട്ടില്‍നിന്ന് വന്ന വൈത്തിരി സ്വദേശി, സെപ്റ്റംബര്‍ 10 ന് ജമ്മു കാശ്മീരില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി, കര്‍ണാടകത്തില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, പൊരുന്നന്നൂര്‍ സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

 രോഗമുക്തി നേടിയവര്‍ 

എടവക സ്വദേശികള്‍ 5, കല്‍പ്പറ്റ ,നെന്മേനി, നൂല്‍പ്പുഴ സ്വദേശികളായ നാല് പേര്‍ വീതം, മേപ്പാടി, വെള്ളമുണ്ട, പൊഴുതന, കണിയാമ്പറ്റ, തിരുനെല്ലി സ്വദേശികളായ മൂന്ന് പേര്‍ വീതം, ബത്തേരി, മീനങ്ങാടി ,പനമരം, പൂതാടി, മുട്ടില്‍ സ്വദേശികളായ രണ്ടുപേര്‍ വീതം, പടിഞ്ഞാറത്തറ, മൂപ്പൈനാട്, തവിഞ്ഞാല്‍, തരിയോട്, മാനന്തവാടി സ്വദേശികളായ ഓരോരുത്തരും രണ്ട് കോഴിക്കോട് സ്വദേശികളും ഒരു പാലക്കാട് സ്വദേശിയും രോഗം സ്ഥിരീകരിച്ചു വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന മൂന്നുപേരും രോഗ മുക്തി നേടി.

365 പേര്‍ പുതുതായി നിരീക്ഷണത്തില്‍ 

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.09) പുതുതായി നിരീക്ഷണത്തിലായത് 365 പേരാണ്. 306 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3853 പേര്‍. ഇന്ന് വന്ന 128 പേര്‍ ഉള്‍പ്പെടെ 747 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2266 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 90924 സാമ്പിളുകളില്‍ 86137 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 82495 നെഗറ്റീവും 3642 പോസിറ്റീവുമാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് പരിശോധനാഫലം വൈകുന്നു; രോഗികള്‍ ദുരിതത്തില്‍
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ലക്കിടിയിലെ റിസോര്‍ട്ടില്‍ കഞ്ചാവ് കണ്ടെത്തി; ജീവനക്കാരന്‍ അറസ്റ്റില്‍, ഉടമയ്‌ക്കെതിരെയും കേസ്
  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
  • വയനാട് മെഡിക്കല്‍ കോളേജ് ; പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show