സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വയനാടിന് അഭിമാനമായി ഹസ്സന് ഉസൈദ്
നായ്ക്കട്ടി:നായ്ക്കട്ടി സ്കൂളിലെ പ്രധാന അദ്ധ്യാപകനായ അസൈന്‍ മാസ്റ്ററുടെയും മുത്തങ്ങ ഗവണ്മെന്റ് എല്‍.പി സ്കൂള്‍ പ്രധാന അധ്യാപികയായ സൈനബയുടേയും മകനായ ഹസ്സന് ഉസൈദ് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 542 റാങ്ക് കരസ്ഥമാക്കി വയനാടിന്റെ അഭിമാനമായി.വിദ്യാഭ്യാസം മുഴുവന്‍ പൊതുവിദ്യാലയത്തില്‍ മലയാളം മീഡിയത്തിലാണ് നടത്തിയത്.നായ്ക്കട്ടി എല്‍പി സ്കൂള്‍, ജിയുപിഎസ് മാതമംഗലം , ജിഎച്ച്എസ് മൂലങ്കാവ്, ജിഎച്ച്എസ്എസ് മീനങ്ങാടി സിഇടി തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ബിടെക് നേടിയതിനുശേഷം രണ്ടുവര്‍ഷം ശോഭ ഡെവലപ്പേഴ്സില്‍ സിവില്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കി. ജോലി രാജിവെച്ച് ആറുമാസത്തെ പരിശീലനത്തില്‍ പങ്കെടുത്തു. അതിനുശേഷം നാലുവര്‍ഷം സ്വയം പഠനം നടത്തി. നാലുതവണ പരീക്ഷയെഴുതി. മൂന്നു തവണ ഇന്റര്‍വ്യൂ വരെ എത്തി. മൂന്നാം തവണ 542 റാങ്ക് കരസ്ഥമാക്കി.സഹോദരന് മുഹമ്മദ് ഉനൈസ് അധ്യാപകന് ജിഎച്ച്എസ്എസ് മാതമംഗലം സഹോദര ഭാര്യ ഹസ്ന ബഷീര്‍ അധ്യാപിക എഎല്‍പിഎസ് നായ്ക്കട്ടി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍