മലബാര്‍ ട്രേഡിംഗ് കമ്പനിയുടെ ലൈസന്‍സ് നഗരസഭ റദ്ദാക്കി
ബത്തേരി:സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ട്രേഡിംഗ് കമ്പനിയുടെ ലൈസന്‍സ് ബത്തേരി നഗരസഭ താല്‍ക്കാലികമായി റദ്ദാക്കിയതായി ചെയര്മാന് റ്റി എല്‍ സാബു പറഞ്ഞു.കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് ലംഘിക്കും വിധം കച്ചവടം നടത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതുകൊണ്ടും, സ്ഥാപനത്തില്‍ വേണ്ട മുന്‍കരുതലുകളും നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ കച്ചവടം നടത്തിയതായും കണ്ടെത്തിയതിനാലാണ് ലൈസന്‍സ് റദ്ദാക്കുന്നതെന്നും ചെയര്മാന് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍