OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സര്‍വജന സ്‌കൂള്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു മാതൃക :പ്രെഫ.സി.രവീന്ദ്രനാഥ്. 

  • S.Batheri
24 Jul 2020

ബത്തേരി:സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂള്‍ എല്ലാ പ്രതിസന്ധികള്‍ക്കിടയിലും വന്‍ വിജയം കരസ്ഥമാക്കിയതില്‍  വളരെയധികം സന്തോഷമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രെഫ.സി.രവീന്ദ്രനാഥ്. മനഃസാന്നിധ്യത്തോടെ നാം ചെയ്യേണ്ട കടമകള്‍ എല്ലാം കൃത്യമായി മനസ്സിലാക്കി ചെയ്ത് സ്‌കൂളിലെ വിദ്യാര്‍ത്ഥികളും,അദ്ധ്യാപകരും,പി.ടി.എ യും,എല്ലാവിധ പിന്തുണയും നല്‍കിയ പൊതു ജനങ്ങളും,ജനപ്രതിനിധികളും കേരളത്തിന്ന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ബത്തേരി സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്്എസ്ഇ ,ഹയര്‍സെക്കണ്ടറി ,എസ്എസ്എല്‍സി വിഭാഗങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കാനായി പി.ടി.എ സംഘടിപ്പിച്ച വിജയ രഥം 2020   ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വിദ്യഭ്യാസ മന്ത്രി.കോവിഡ് 19 മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഓണ്‍ലൈനായി സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തി.

 മുഖ്യാതിഥിയായിരുന്ന സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എംഎല്‍എ  ഐ.സി. ബാലകൃഷ്ണന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി. എന്‍ .സാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി വികസനകാര്യ സ്ഥിരം കമ്മിറ്റി  ചെയര്‍മാന്‍  സി.കെ. സഹദേവന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വല്‍സ ജോസ് , മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഷിഫാനത്ത് , ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  സനല്‍ കുമാര്‍, പ്രിന്‍സിപ്പാള്‍  പി.എ.അബ്ദുള്‍ നാസര്‍ ,വൈസ് പ്രിന്‍സിപ്പാള്‍ എന്‍.സി ജോര്‍ജ്ജ്, വി എച്ച് എസ് ഇ  പ്രിന്‍സിപ്പാള്‍ ബിജി ജേക്കബ് , ബിജു എം.ടി , സുഭാംഗ് കെ. പി. എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി ടി എ പ്രസിഡന്റ് അബ്ദുള്‍ അസീസ് മാടാല സ്വാഗതം പറഞ്ഞ ചടത്തിന് സ്റ്റാഫ് സെക്രട്ടറി തോമസ് വി.വി.  നന്ദി രേഖപ്പെടുത്തി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show